Sunday May 26th, 2019 - 11:40:pm
topbanner
topbanner

പോളിങ് ഓഫീസമാര്‍ കുഴഞ്ഞുവീണു

NewsDesk
പോളിങ് ഓഫീസമാര്‍ കുഴഞ്ഞുവീണു

തൃശൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ചാലക്കുടിയിലും തിരുവില്വാമലയിലും പോളിങ് ഓഫീസമാര്‍ കുഴഞ്ഞുവീണു. ചാലക്കുടിയില്‍ ഒരേ ബൂത്തിലെ രണ്ട് ഉദ്യോഗസ്ഥരാണ് കുഴഞ്ഞുവീണത്. കൊന്നക്കുഴി 79-ാം നമ്പര്‍ ബൂത്തിലെ പോളിങ് ഓഫീസറും അസി. പോളിങ് ഓഫീസറുമാണ് കുഴഞ്ഞു വീണത്. ഇവരെ ഉടന്‍ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോളിങ് ഓഫീസറായ വെസ്റ്റ് കൊരട്ടി പള്ളിത്തറ വീട്ടില്‍ ജിതേഷ് (42), അസി. പോളിങ് ഓഫീസര്‍ പൊയ്യ സ്വദേശി വെള്ളിയാന്‍പറമ്പില്‍ പ്രേംലാല്‍ (52) എന്നിവരാണ് ബൂത്തില്‍ കുഴഞ്ഞു വീണത്. പ്രേംലാല്‍ രാവിലെ 11ഓടെ ബൂത്തില്‍ മറിഞ്ഞുവീണു. ഉടന്‍ ഇയാളെ അതിരപ്പിള്ളി പോലീസിന്റെ ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഉച്ചയ്ക്ക് 12ഓടെ പോളിങ് ഓഫീസര്‍ ജിതേഷും അതേ ബൂത്തില്‍ കുഴഞ്ഞു വീണു. ഇയാളേയും പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പ്രേംലാല്‍ പാവര്‍ട്ടി പഞ്ചായത്തിലെ ഉദ്യോഗസ്ഥനും ജിതേഷ് കാറളം വി.എച്ച്.എസ്.എസ്. സ്‌കൂളിലെ അധ്യാപകനുമാണ്.

തിരുവില്വാമല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 122 ാം നമ്പര്‍ ബൂത്തില്‍ ഡ്യൂട്ടിക്കിടെ സെക്കന്റ് പോളിങ് ഓഫീസര്‍ തലകറങ്ങി വീണത് അല്പനേരം പോളിങ് തടസപ്പെട്ടു. തൃശൂര്‍ സ്വദേശിനിയായ ബീനയാണ് തലകറങ്ങി വീണത്. പകരം ആളെ ഏര്‍പ്പാടാക്കിയതിനുശേഷം വോട്ടിങ് തുടര്‍ന്നു.

English summary
The polling officers lok sabha election
topbanner

More News from this section

Subscribe by Email