Monday November 19th, 2018 - 6:28:am
topbanner

ക്‌നാനായ സമുദായ നേതൃസംഗമം സംഘടിപ്പിച്ചു

fasila
ക്‌നാനായ സമുദായ നേതൃസംഗമം സംഘടിപ്പിച്ചു

കടുത്തുരുത്തി: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി ഫൊറോന നേതൃസംഗമം സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.

കെ.സി.സി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ.മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കടുത്തുരുത്തി കെ.സി.സി ഫൊറോന പ്രസിഡന്റ് തോമസ് അരയത്ത്, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് ചിക്കു ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഫാ. സൈമണ്‍ പുല്ലാട്ട്, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ക്ലാസ്സ് നയിച്ചു.ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഫാ. ജോസ് കുറുപ്പന്തറ വിഷയാവതരണം നടത്തി. സമുദായ ശാക്തീകരണം, സംഘടനാ പ്രവര്‍ത്തനങ്ങള്‍, യുവജന പ്രവര്‍ത്തനങ്ങള്‍ എന്നിവയെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി. സമാപന ചര്‍ച്ചകള്‍ ഫാ. ജോസഫ് ഈഴാറാത്ത് മോഡറേറ്റ് ചെയ്തു. തുടര്‍ന്ന് ഓരോ ഇടവകയിലും സംഘടനാ ഭാരവാഹികളുടെ സംയുക്തയോഗങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു.

English summary
The knanaya community leadership meet was organized
topbanner

More News from this section

Subscribe by Email