Friday February 22nd, 2019 - 9:57:am
topbanner

ഇന്നോവ കാര്‍ സ്‌കൂട്ടറിലും സൈക്കിളിലും ഇടിച്ച് ഒരാള്‍ മരിച്ചു

fasila
ഇന്നോവ കാര്‍ സ്‌കൂട്ടറിലും സൈക്കിളിലും ഇടിച്ച് ഒരാള്‍ മരിച്ചു

ചാലക്കുടി: മുനിസിപ്പല്‍ സിഗ്നല്‍ ജങ്ഷനില്‍ ഇന്നോവ കാര്‍ സ്‌കൂട്ടറിലും സൈക്കിളിലും ഇടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ തച്ചുടപറമ്പ് മല്‍പ്പാന്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ജോമോന്‍(40)ആണ് മരിച്ചത്.

സൈക്കിളില്‍ സഞ്ചരിച്ചിരുന്ന നോര്‍ത്ത്ചാലക്കുടി ഇടപറമ്പില്‍ ജോസഫിന്റെ മകന്‍ പോള്‍സണി(45)ന് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ നഗരസഭ ജങ്ഷനില്‍ വച്ചായിരുന്നു അപകടം. സിഗ്നല്‍ മുറിച്ച് കടക്കുന്നതിനിടെ ഇവരുടെ മേല്‍ ദേശീയപാതയിലൂടെ വരികയായിരുന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ സിഗ്നല്‍ പോസ്റ്റും ഇടിച്ചു വീഴ്ത്തി. ചാലക്കുടി ആര്‍.ടി.ഒ. ഓഫീസിലെ ജീവനക്കാരനായിരുന്നു മരിച്ച ജോസ്. ഭാര്യ: സ്മിത (സെയില്‍സ് ടാക്‌സ്, തൃശൂര്‍). മക്കള്‍: തെരേസ് മേരി, തോബിത്ത്, മാനുവല്‍. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് തച്ചുടപറമ്പ് സെന്റ്‌സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Viral News

Read more topics: thrissur, innova car, hit, accident,
English summary
The innova car hit scooter and bicycle one died
topbanner

More News from this section

Subscribe by Email