Wednesday November 21st, 2018 - 7:21:am
topbanner

കേരളത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്നത് പൗരാണിക നിര്‍മ്മിതികളില്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

fasila
കേരളത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്നത് പൗരാണിക നിര്‍മ്മിതികളില്‍: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരുവനന്തപുരം: പൗരാണിക നിര്‍മ്മിതികളിലാണ് കേരളത്തിന്റെ ചരിത്രം കണ്ടെത്താന്‍ കഴിയുന്നതെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുരാവസ്തു വകുപ്പിന്റെ യൂട്യൂബ് ചാനല്‍, പത്മനാഭപുരം കൊട്ടാരം വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏതൊരു ദേശത്തേക്കാളും ചരിത്രവും അതിന്റെ ഭാഗമായ അമൂല്യ ശേഖരങ്ങളുമുള്ള സ്ഥലമാണ് കേരളം. എന്നാല്‍ ഇതിനെക്കുറിച്ച് ചരിത്ര ഗവേഷകര്‍ മാത്രമാണ് കാര്യമായ അന്വേഷണം നടത്തുന്നത്.

സാധാരണക്കാര്‍ക്ക് ചരിത്രത്തെക്കുറിച്ച് അറിവ് നല്‍കുന്ന പരിപാടികളാണ് മൂന്നു വകുപ്പുകള്‍ ചേര്‍ന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നു വരുന്നവര്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവരും അതിനെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യം കാണിക്കുന്നവരുമാണ്. കേരളത്തിലെത്തുന്ന സഞ്ചാരികള്‍ പൗരാണിക കൊട്ടാരങ്ങള്‍ സന്ദര്‍ശിക്കുകയും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യുവ തലമുറ ഇത്തരം കാര്യങ്ങളില്‍നിന്ന് പിന്മാറുകയാണ്. സാങ്കേതികവിദ്യയുടെ ഭാഗമായി മാത്രമേ ഇവരെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയൂ.

അതിന്റെ ഭാഗമായി കൂടിയാണ് പുരാവസ്തു വകുപ്പ് യൂട്യൂബും പത്മനാഭപുരം കൊട്ടാരം വെബ്‌സൈറ്റും ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കെ.സി.എച്ച്.ആര്‍ ചെയര്‍മാന്‍ ഡോ.പി.കെ.മൈക്കിള്‍ തരകന്‍ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, പുരാരേഖാ വകുപ്പ് ഡയറക്ടര്‍ പി.ബിജു, മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ചന്ദ്രന്‍പിള്ള, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.ഗീത എന്നിവര്‍ ആശംസ നേര്‍ന്നു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.രവികുമാര്‍ സ്വാഗതവും പുരാവസ്തു എഡ്യുക്കേഷന്‍ ഓഫീസര്‍ ടി.കെ.കരുണാകരദാസ് നന്ദിയും പറഞ്ഞു.

English summary
The history of Kerala sleeps in ancient artifacts: Minister Kadannappalli Ramachandran
topbanner

More News from this section

Subscribe by Email