Monday November 19th, 2018 - 9:21:pm
topbanner

അംഗീകാരത്തിനുള്ള സ്‌കൂളുകളുടെ അപേക്ഷ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കണം: അസ്മി

fasila
അംഗീകാരത്തിനുള്ള സ്‌കൂളുകളുടെ അപേക്ഷ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കണം: അസ്മി

കോഴിക്കോട്: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഒരു മാസത്തിനകം അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് കോടതി വിധിയുള്ളതിനാല്‍ അതനുസരിച്ച് സ്‌കൂളുകളുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കണമെന്ന് അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അംഗീകാരത്തിനായി അപേക്ഷ നല്‍കുന്നതിന്ന് വേണ്ടി സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ ഓഫീസുകള്‍ കയറിയിങ്ങുമ്പോള്‍ ഇത് സ്വീകരിക്കുന്നതിനായി തങ്ങള്‍ക്ക് ഉത്തരവൊന്നും ലഭിച്ചിട്ടില്ലന്ന് പറഞ്ഞ് അപേക്ഷകള്‍ ഓഫീസ് ജീവനക്കാര്‍ തിരസ്‌ക്കരിക്കുന്നത് ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അംഗീകാരം നേടുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശം നല്‍കുന്നതുമായി ബന്ധപ്പെട്ട് അസ്മിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ശില്‍പ്പശാല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫസര്‍ കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് അധ്യക്ഷനായി.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. രവീന്ദ്രനാഥന്‍ കല്‍പറ്റ ശില്‍പശാലക്ക് നേതൃത്വം നല്‍കി. ഒ.കെ.എം കുട്ടിഉമരി, റഷീദ് കമ്പളക്കാട്, അഡ്വ.നാസര്‍ കാളമ്പാറ, അഡ്വ.പി.പി ആരിഫ്, ഹംസ കള്ളിവളപ്പില്‍, കുഞ്ഞിമരക്കാര്‍ സംസാരിച്ചു. അസ്മി സംസ്ഥാന സെക്രട്ടറി നവാസ് ഓമശ്ശേരി സ്വാഗതവും മജീദ് പറവണ്ണ നന്ദിയും പറഞ്ഞു.

Read more topics: kozhikod, ASMI, government
English summary
The government order should be given to the education offices to receive the application for approval: ASMI
topbanner

More News from this section

Subscribe by Email