Monday April 22nd, 2019 - 2:09:am
topbanner
topbanner

രാജ്യം നേരിടുന്നത് ഗുരുതര തൊഴില്‍ പ്രതിസന്ധി : വി ബി ബിനു

Mithun muyyam
രാജ്യം നേരിടുന്നത് ഗുരുതര തൊഴില്‍ പ്രതിസന്ധി : വി ബി ബിനു

കോട്ടയം: രാജ്യം അതീവ ഗുരുതരമായ തൊഴില്‍ പ്രതിസന്ധി നേരിടുന്ന അവസ്ഥയിലേക്ക് മാറുകയാണെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ വി ബി ബിനു. പുതിയ തൊഴില്‍ നിയമത്തിനെതിരെ കേരള പത്രപ്രവര്‍ത്തകയൂണിയനും കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളി ക്ഷേമമായിരുന്നു ഇന്നലെ വരെ തൊഴില്‍ നിയമങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. തൊഴിലാളികളുടെ സംഘടിത ശക്തിയുടെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ട്രേഡ് യൂണിയന്‍ സംഘടനകള്‍ മുമ്പേ ആശങ്കപ്പെട്ടിരുന്ന കാര്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിനതീതമായി തൊഴിലാളികള്‍ ഇതിനെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ റജി സഖറിയ, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ്, എഐബിഇഎ സംസ്ഥാന പ്രസിഡന്റ് അനിയന്‍ മാത്യു, കെഎന്‍ഇഎഫ് ജില്ലാ പ്രസിഡന്റ് ജയിംസ്‌കുട്ടി ജേക്കബ്, കെയുഡബ്ല്യുജെ സംസ്ഥാന നേതാക്കളായ ഷാലു മാത്യു, ടിപി പ്രശാന്ത്, റോബിന്‍ തോമസ് പണിക്കര്‍, എസ് മനോജ്, എന്നിവരും ചെറുകര സണ്ണീ ലൂക്കോസ് ,കെഎന്‍ഇഎഫ് നേതാക്കളായ ഗോപന്‍ നമ്പാട്ട്, കോര സി കുന്നംപുറം പ്രസംഗിച്ചു.പ്രസ്‌ക്ളബ് സെക്രട്ടറി എസ്. സനില്‍കുമാര്‍ സ്വാഗതവും ടി.കെ ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

 

Read more topics: kottayam, labor, country,
English summary
The country faces a serious labor crisis: VB Binu
topbanner

More News from this section

Subscribe by Email