topbanner
Saturday November 25th, 2017 - 10:49:am
topbanner
Breaking News

തളിപ്പറമ്പ് ബൈപ്പാസിനെതിരെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ ജയിംസ്മാത്യു എംഎല്‍എ വിശദീകരണ യോ​ഗം നടത്തി

suvitha
തളിപ്പറമ്പ് ബൈപ്പാസിനെതിരെ നടത്തുന്ന നിരാഹാര സമരത്തിനെതിരെ ജയിംസ്മാത്യു എംഎല്‍എ വിശദീകരണ യോ​ഗം നടത്തി

തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട ബൈപ്പാസിനെ അനുകൂലിച്ചുകൊണ്ട് സിപിഎം ഔദ്യോഗിക വിഭാഗം കീഴാറ്റൂരില്‍ പൊതുയോഗം സംഘടിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ വലിയ വിഭാഗം ചെറുപ്പക്കാര്‍ വയല്‍കിളികള്‍ എന്ന കൂട്ടായ്മ രൂപീകരിച്ച് നിരാഹാര സമര പരിപാടി ആരംഭിച്ചതിന് അരകിലോമീറ്റര്‍ ദൂരെ മാറിയാണ് ഇഎംഎസ് മന്ദിരത്തിന് സമീപം സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചത്.

പരിപാടി ഉദ്ഘാടനം ചെയ്ത ജയിംസ്മാത്യു എംഎല്‍എ നിര്‍ദ്ദിഷ്ട ബൈപ്പാസിന്റെ ആവശ്യകതയെക്കുറിച്ചാണ് ഏറെ വാചാലനായത്. നഗരസഭാ കൗണ്‍സിലര്‍ കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പുല്ലായിക്കൊടി ചന്ദ്രന്‍, കെ.കുഞ്ഞപ്പ, ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍, ടി.ബാലകൃഷ്ണന്‍, ഒ.സുഭാഗ്യം എന്നിവര്‍ പ്രസംഗിച്ചു. 

English summary
James Mathew inaugurated the public meeting organized by CPM section supported by Taliparamba bypass
topbanner topbanner

More News from this section

Subscribe by Email