Tuesday November 13th, 2018 - 8:10:am
topbanner

സുന്നി ബാലവേദി ജലദിനാചാരണം നടത്തി

fasila
സുന്നി ബാലവേദി ജലദിനാചാരണം നടത്തി

തളിപ്പറമ്പ്: 'കരുതിവെക്കാം ജീവന്റെ തുള്ളികൾ നാളേക്കായ്' എന്ന പ്രമേയത്തിൽ സംസ്ഥ കേരളം സുന്നി ബാലവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജലദിന ക്യാമ്പിനോടനുബന്ധിച്ച് തളിപ്പറമ്പ് റൈഞ്ച് എസ്.കെ.എസ്.ബി.വിയുടെ ആഭിമുഖ്യത്തിൽ പരിധിയിലെ മദ്രസകളിൽ ജലദിന പ്രോഗ്രാം നടത്തി.

റൈഞ്ച് തല ഉദ്ഘാടനം പുളിമ്പറമ്പ് സൂർ ഹയർസെക്കണ്ടറി മദ്രസയിൽ സംസ്ഥ കേരളം ജംഇയ്യത്തുൽ മുസ്‌ലിമീൻ റൈഞ്ച് പ്രസിഡണ്ട് സയ്യിദ് മുസ്തഫ, പൂക്കോയ അസ്അദി നിർവഹിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ എ.അനസ് അസ്അദി ഏഴോം അധ്യക്ഷനായി. കെ.വി സ്വാലിഹ് ഭാരിമി, സയ്യിദ് ഹാഷിം കോയ തങ്ങൾ, പി.റുഫൈദ്, കെ.എസ്.ഫൗസാൻ അഹമ്മദ്, സി.സിനാൻ, പി.സഹീർ, സി.നസീഫ്, പി.റുഫൈസ്, സി.റിനാസ്, കെ.ഫസൽ സംബന്ധിച്ചു.

Read more topics: Taliparamaba, sunni, balavedi
English summary
sunni balavedi jaladhinacharanam
topbanner

More News from this section

Subscribe by Email