Wednesday October 17th, 2018 - 1:18:pm
topbanner
Breaking News

തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫീസ് അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും

fasila
തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫീസ് അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും

തളിപ്പറമ്പ്: തളിപ്പറമ്പ് റവന്യൂ ഡിവിഷന്‍ ഓഫീസ് അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാനത്ത് പുതുതായി അനുവദിച്ച അഞ്ച് ഓഫീസുകളില്‍ മൂന്നെണ്ണം അടുത്തയാഴ്ച്ച പ്രവര്‍ത്തനമാരംഭിക്കും. കണ്ണൂര്‍ ജില്ലയില്‍ അനുവദിച്ച ഏക ഓഫീസാണ് തളിപ്പറമ്പിലേത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളാണ് തളിപ്പറമ്പ് റവന്യൂ ഡിവിഷന് കീഴില്‍ ഉള്‍പ്പെടുക. നിലവില്‍ തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡിഒ ഓഫീസിന് കീഴില്‍ തലശേരി, ഇരിട്ടി താലൂക്കുകള്‍ മാത്രമാവും.

തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്റെ താഴത്തെ നിലയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധീനതയിലുള്ള ജില്ലയിലെ വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണാണ് പുതിയ ആര്‍ഡിഒ ഓഫീസിനായി നിശ്ചയിച്ചിട്ടുള്ളത്. വോട്ടിങ്ങ് മെഷീനുകള്‍ നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ പാര്‍ക്കിലെ കെട്ടിടത്തിലേക്കാണ് മാറ്റുക. ഇതിനായി ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

വോട്ടിങ്ങ് യന്ത്രങ്ങളടങ്ങിയ പെട്ടികള്‍ മാറ്റിയതിന് ശേഷമായിക്കും ഓഫീസ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സജീകരണങ്ങള്‍ ഒരുക്കുക. നിലവില്‍ കണ്ണൂര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.കെ.അനില്‍കുമാറിനെ തളിപ്പറമ്പിലെ പ്രഥമ ആര്‍ഡിഒയായി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. 24 പുതിയ തസ്തികകളും ഇവിടെ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യമനുസരിച്ചുള്ള തീയതിയിലായിരിക്കും ഉദ്ഘാടനം നടക്കുക.

 

English summary
Taliparamaba revenue division office
topbanner

More News from this section

Subscribe by Email