Tuesday June 19th, 2018 - 12:35:pm
topbanner
Breaking News

'പറവകൾക്കൊരു തണ്ണീർക്കുടം' പദ്ധതിക്ക് തുടക്കമായി

fasila
'പറവകൾക്കൊരു തണ്ണീർക്കുടം' പദ്ധതിക്ക് തുടക്കമായി

തളിപ്പറമ്പ്: 'കരുതിവെക്കാം ജീവന്റെ തുള്ളികൾ നാളേക്കായ്' എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ബലാവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജലദിന ക്യാമ്പിനോടനുബന്ധിച്ച് പുളിമ്പറമ്പ് നൂർ ഹയർ സെക്കന്ററി മദ്രസ സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു തനിക്കുടം പാദഹതിക്ക് തുടക്കമായി.

തളിപ്പറമ്പ് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് മുസ്തഫ പൂക്കോയ അസ്അദി ഉദ്ഘാടനം ചെയ്തു. സുന്നി ബാലവേദി റൈഞ്ച് കൺവീനർ എ. അനസ് അസ്അദി ഏഴോം അധ്യക്ഷനായി സയ്യിദ് ഹാഷിം കോയ തങ്ങൾ, കെ.വി സ്വാലിഹ് ദാരിമി. പി. സഹീർ, സി. സിനാൻ, കെ. മിസ്അബ്, സി. ശസാദലി, എന്നിവർ സംബന്ധിച്ചു. ക്യാമ്പയിനോടനുബന്ധിച്ച് തണ്ണീർപന്തൽ, ജലദിന പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ജലസംരക്ഷണ സദസ്സ് എന്നിവ നടക്കും.

English summary
'Paravakalkkoru Thanneerkkudam' project

More News from this section

Subscribe by Email