Saturday September 22nd, 2018 - 12:53:pm
topbanner

തളിപ്പറമ്പ്; പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം വിഷുമഹോത്സവം 15 ന് തുടങ്ങും

fasila
തളിപ്പറമ്പ്; പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രം വിഷുമഹോത്സവം 15 ന് തുടങ്ങും

തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷുമഹോത്സവം 15 മുതൽ 20 വരെ ആഘോഷിക്കും. ഏപ്രിൽ 15ന് വിഷുദിനത്തിൽ രാവിലെ അഞ്ച് മണിക്ക് വിഷുക്കണി. രാത്രി എട്ട് മണിക്ക് ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന കൊടിയേറ്റത്തോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും.
 
തുടർന്ന് മാതൃസമിതി അംഗങ്ങളുടെ തിരുവാതിരയും ഭക്തിഗാനമേളയും അരങ്ങേറും. 16ന് രാത്രി എട്ടിന് സംഗീതക്കച്ചേരി അരങ്ങേറ്റവും ശ്രീകൃഷ്ണകർണ്ണാമൃതം നൃത്യ തരംഗിണിയും 17 ന് രാത്രി എട്ടിന് വിവിധ കലാപരിപാടികളും അരങ്ങേറും.
 
18 ന് രാത്രി ഒമ്പതിന് മാന്ധംകുണ്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും വർണ്ണശബള കാഴ്ചവരവ് തുടർന്ന് അന്നദാനം, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 19 ന് വൈകിട്ട് അഞ്ചിനും രാത്രി എട്ടിനും തിടമ്പുനൃത്തവും 20 ന് രാവിലെ ഒമ്പത് മണിക്ക് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. തുടർന്ന് ഉച്ചക്ക് 12 മുതൽ ആറാട്ട് സദ്യയും ഉണ്ടായിരിക്കും.
 
 

English summary
Taliaparamba Sri Krishna Temple Pulimparamba
topbanner

More News from this section

Subscribe by Email