Wednesday December 19th, 2018 - 7:03:am
topbanner

ദളിത് യുവാവിന്റെ ആത്മഹത്യ; നാളെ എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍

rajani v
ദളിത് യുവാവിന്റെ ആത്മഹത്യ; നാളെ എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍

എലപ്പുള്ളി പഞ്ചായത്തില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദളിത് യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ എഎസ്‌ഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

രണ്ടു മാസം മുമ്പ് ഹര്‍ത്താലിനിടെ കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞ കേസില്‍ സന്തോഷ് ഉള്‍പ്പടെ പ്രതികള്‍ കേസ് ഒത്തുതീര്‍പ്പിനായി 64000 രൂപ ഫൈന്‍ അടയ്ക്കാന്‍ ആയിരുന്നു പോലീസ് ആവശ്യപ്പെട്ടത്.

രണ്ടു പേര്‍ പണം അടച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സന്തോഷ് പണം
അടച്ചിരുന്നില്ല. തുടര്‍ന്ന് കസബ സ്റ്റേഷന്‍ ലെ എ എസ് ഐ സുരേഷ് , നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് സന്തോഷിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെആരോപണം.

 

Read more topics: TOMARROW, PALAKKADU ,HARTHAL
English summary
TOMARROW PALAKKADU HARTHAL
topbanner

More News from this section

Subscribe by Email