Sunday August 18th, 2019 - 10:56:pm
topbanner
topbanner

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാല്‍ കര്‍ശന നടപടി : സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍

princy
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയാല്‍ കര്‍ശന നടപടി : സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ക്ക് പൊലീസിനു നിര്‍ദേശം നല്‍കിയതായി സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ക്രമസമാധാനപ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ മെഡിക്കല്‍ കോളജ് പൊലീസിന് അദ്ദേഹം നിര്‍ദേശം നല്‍കി.ആശുപത്രി പരിസരത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കി. പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ ആശുപത്രിക്ക് അകത്തേക്ക് മാറ്റി സ്ഥാപിക്കും. ആശുപത്രിയുടെ പ്രവേശന കവാടങ്ങളില്‍ ക്യാമറ സ്ഥാപിക്കാനും സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.

English summary
Thiruvanandhapuram Sub Collector K. Imbasekhar about Thiruvanandhapuram Medical College security
topbanner

More News from this section

Subscribe by Email