Friday November 16th, 2018 - 7:42:am
topbanner

കണ്ണൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം തുടങ്ങി

Mithun muyyam
കണ്ണൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം തുടങ്ങി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജ് പാരാ മെഡിക്കൽ വിദ്യാർഥികളുടെ അനിശ്ചിതകാല സമരം തുടങ്ങി. പ്രായോഗിക പരീക്ഷകൾ നീളുന്നതിൽ പ്രതിഷേധിച്ചും ആവശ്യത്തിന് ഡോക്ടർമാരെയും ട്യൂട്ടർമാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച മുതൽ സമരം ആരംഭിച്ചത്.

എസ്.എഫ്.ഐ യുടെ നേത്യത്ത്വതിൽ നടന്ന സമരത്തിന്റെ ഉദ്ഘാടനം എസ്. എഫ്. ഐ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്സൽ നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എസ്. നിജിൻ അധ്യക്ഷത വഹിച്ചു. ഏറിയ സെക്രട്ടറി ജിഷ്ണു രമേശ്, പി. റിജിൽ, വി.ശ്രീരാഗ് എന്നിവർ സംസാരിച്ചു. എം.ഐ.ടി. യൂണിറ്റ് സെക്രട്ടറി അർജുൻ, അഭിഷേക് എന്നിവർ നേതൃത്യം നൽകി.2015-17 അധ്യയന വർഷത്തിലെ സർവ്വകലാശാല പരീക്ഷ എഴുതിയ ഡിപ്ലോമ ഇൻ കാർഡിയോ വാസ്ക്കുലർ ടെക്നോളജി വിദ്യാർഥികളും 2017-19 അധ്യയന വർഷത്തിലെ ഡിപ്ലോമ ഇൻ ഓപ്താൽമോളജി അസിസ്റ്റന്റ്
ഡിപ്ലോമ ഇൻ റേഡിയോളജിസ്റ്റ് ടെക്നോളജി (DRT ) വിഭാഗങ്ങളിലെ വിദ്യാർഥികളുമാണ് സമരം ആരംഭിച്ചത്.

പാരാമെഡിക്കൽ വിഭാഗത്തിൽ ആവശ്യത്തിന് കാർഡിയോളജി ഡോക്ടർമാരെയും ട്യൂട്ടർമാരെയും നിയമിക്കണ മെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം ചെയ്യുന്നത്. ചൊവ്വാഴ്ച്ച ഉച്ച 12 മണിക്ക് പാരാ മെഡിക്കൽ പ്രിൻസിപ്പാൾ ഡോ- കാമരാജനുമായി വിദ്യാർഥികൾ ചർച്ച ചെയ്തെങ്കിലും പരിഹാരമാവാതെ പിരിഞ്ഞു. ചർച്ചയിൽ മാനേജ്മെന്റ് ഭാരവാഹികൾ പങ്കെടുക്കുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്.

Read more topics: kannur, medical college, strike,
English summary
Students of Kannur Medical College have started strike
topbanner

More News from this section

Subscribe by Email