Thursday September 20th, 2018 - 12:41:pm
topbanner
Breaking News

തളിപ്പറമ്പ്: പക്ഷാഘാതം ബാധിച്ച് അവശനിലയില്‍ ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്നിശമനസേന രക്ഷപ്പെടുത്തി

bincy
തളിപ്പറമ്പ്: പക്ഷാഘാതം ബാധിച്ച് അവശനിലയില്‍ ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്നിശമനസേന രക്ഷപ്പെടുത്തി

തളിപ്പറമ്പ്: പക്ഷാഘാതം ബാധിച്ച് അവശനിലയില്‍ ലോറിക്കകത്ത് കുടുങ്ങിയ ഡ്രൈവറെ അഗ്നിശമനസേന രക്ഷപ്പെടുത്തി. എളമ്പേരംപാറയിലെ മലബാര്‍ ഗ്യാസ് കമ്പനിയിലേക്ക് വന്ന ബുള്ളറ്റ് ടാങ്കര്‍ ലോറിയിലെ ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ വരദരാജപുരം 2-167 ഈസ്റ്റ് സ്ട്രീറ്റിലെ കരുണാകരന്‍ കനകരാജ്(49)നെയാണ് അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രി പത്തരയോടെയാണ് മലബാര്‍ ഗ്യാസിലേക്ക് ഗ്യാസ് ഫില്ലിങ്ങിനായി കരുണാകരന്‍ ടാങ്കര്‍ ലോറിയുമായി എത്തിയത്. ഗ്യാസ് ഫില്ലിംഗ് ഇന്ന് രാവിലെ മാത്രമേ നടക്കുകയുള്ളൂ എ ന്നതിനാല്‍ ലോറിയുടെ കാബിനകത്ത് ഉറങ്ങാന്‍ കിടന്ന കരുണാകരനെ രാവിലെ അഞ്ചേമുക്കാലിന് ക്ലീനര്‍ വിളിച്ചപ്പോഴാണ് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ അവശനിലയില്‍ കണ്ടത്.

ഗ്യാസ് കമ്പനിയിലെ സുരക്ഷാ ജീവനക്കാരും ക്ലീനറും എത്ര ശ്രമിച്ചിട്ടും കാബിനകത്തു നിന്നും കരുണാകരനെ പുറത്തിറക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ ലീഡിങ്ങ് ഫയര്‍മാന്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് അതിസാഹസികമായി കരുണാകരനെ കാബിനില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ച കരുണാകരന് പൂര്‍ണ്ണമായി പക്ഷാഘാതം ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കയാണ്. അസി.സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, ഫയര്‍മേന്‍മാരായ എം.പി.സുനില്‍കുമാര്‍, എം.വി.നാരായണന്‍, വിപിന്‍, നസീര്‍ എന്നിവരും രക്ഷാദൗത്യത്തില്‍ പങ്കെടുത്തു.

Read more topics: taliparamba, Stress, affected, stroke,
English summary
Stress affected by stroke The fire rescue officer was rescued by a tanker lorry for gas filings
topbanner

More News from this section

Subscribe by Email