Sunday February 17th, 2019 - 6:02:am
topbanner

പരിയാരം മെഡിക്കല്‍ കോളജിലേക്ക് തെരുവ് നായ ഓടിക്കയറി; രോഗികളും ജീവനക്കാരും പരക്കംപാഞ്ഞത് മുക്കാല്‍ മണിക്കൂര്‍ നേരം

fasila
പരിയാരം മെഡിക്കല്‍ കോളജിലേക്ക് തെരുവ് നായ ഓടിക്കയറി; രോഗികളും ജീവനക്കാരും പരക്കംപാഞ്ഞത് മുക്കാല്‍ മണിക്കൂര്‍ നേരം

പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലേക്ക് ഓടിക്കയറിയ തെരുവ് നായ മുക്കാല്‍ മണിക്കൂര്‍ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് റാമ്പ് വഴി ഓടിക്കയറി അഞ്ചാം നിലയിലെത്തിയ തെരുവ്‌നായ രോഗികള്‍ക്കും കൂട്ടിരിപ്പ്കാര്‍ക്കും നേരെ കുരച്ചുചാടിയത്.

പരിഭ്രാന്തരായി പരക്കംപാഞ്ഞ രോഗികളും ജീവനക്കാരും റൂമുകള്‍ക്കകത്തേക്ക് ഓടിക്കയറി അപകട സൈറണ്‍ മുഴക്കി. ഓടിയെത്തിയ സുരക്ഷാ ജീവനക്കാരുടെ നേര്‍ക്കും നായ ചാടിക്കയറി. ഒടുവില്‍ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് നായയെ കീഴടക്കിയത്.

മെഡിക്കല്‍ കോളജ് കാമ്പസിനരത്ത് നൂറിലേറെ തെരുവ്‌നായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ട്. മാലിന്യനിക്ഷേപം വ്യാപകമായതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് തെരുവ്‌നായ്ക്കള്‍ എത്തുന്നുണ്ട്. പഞ്ചായത്ത് അധികൃതര്‍ തെരുവ്‌നായ്ക്കളുടെ നിര്‍മാര്‍ജനത്തിന് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

Viral News

English summary
Street dog in Pariyaram Medical College
topbanner

More News from this section

Subscribe by Email