Wednesday September 26th, 2018 - 8:37:pm
topbanner

കൊടുങ്കാറ്റ്: തിരുവഞ്ചൂരില്‍ വ്യാപക നാശനഷ്ടം; വീടിന് മുകളില്‍ മരം വീണ് ഒരുവീട്ടിലെ 5 പേര്‍ക്ക് പരിക്ക്

fasila
കൊടുങ്കാറ്റ്: തിരുവഞ്ചൂരില്‍ വ്യാപക നാശനഷ്ടം; വീടിന് മുകളില്‍ മരം വീണ് ഒരുവീട്ടിലെ 5 പേര്‍ക്ക് പരിക്ക്

തിരുവഞ്ചൂര്‍: ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീശിയടിച്ച കൊടുംങ്കാറ്റില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. ഒട്ടേറെ വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. തേക്ക് മരം വീടിന്റെ മുകളിലേക്ക് വീണ് ഒരുവീട്ടിലെ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വീട് ഭാഗീകമായി തകര്‍ന്നു. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന പങ്കിയില്‍ സുനില്‍ ( 48 ) ഭാര്യ സന്ധ്യ (36 ) മക്കള്‍ അഭിനയ സുനില്‍ (11 ) അഭിനവ് സുനില്‍ (10 ) സുനിലിന്റെ അമ്മ രാജമ്മ (58) എന്നിവര്‍ക്കാണ് തലക്ക് പരിക്കേറ്റത്. ആസ്ബറ്റോസ് പൊട്ടി വീണാണ് പരിക്ക്.

നല്ല ഉറക്കത്തല്‍ വലിയ ശബ്ദത്തില്‍ മേല്‍ക്കുരയും തേക്ക് മരവും വന്ന് വീണ ഞെട്ടലില്‍ നിന്നും ഈ കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. സുനില്‍ ഡ്രൈവറാണ്. ഗൃഹോപകരണങ്ങള്‍ അടക്കം നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മൂന്നു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇവരുടെ വീടിന് സമീപം സന്തോഷിന്റെ വീടിന് മപകളിലേക്ക് മുറ്റത്തു നിന്ന തേക്ക് കടപുഴകി വീണു. ആനത്തട്ടില്‍ രത്‌നമ്മയുടെ വീടിന് മുകളിലേക്ക് സമീപത്തെ പുരയിടത്തില്‍ നിന്നും തേക്ക് മരം കടപുഴകി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.

വേങ്കടത്ത് ജെയിംസിന്റെ കെട്ടിടത്തിലേക്ക് സമീപവാസിയുടെ തേക്ക് മറിഞ്ഞു വീണ് കേട്പാട് സംഭവിച്ചു. വൈദ്യുതി പോസ്റ്റും ഒടിഞ്ഞു വീണു. പറമ്പുകരയിലെ സാംസ്‌കാരിക നിലയത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്ക് പൈപ്പ് ലൈന്‍ സഹിതം പറന്നുപോയി.

പറമ്പുകര കൊല്ലംങ്കോട് അനിലിന്റെ മേല്‍ക്കുര കാറ്റില്‍ പറന്നു പോയി..താഴ്‌ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് ഞള്ളങ്ങാട്ടില്‍, സിന്ധു അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Read more topics: kottayam, thiruvanchoor, Storm
English summary
Storm: Widespread damage in thiruvanchoor; five people were injured when a tree fell over the house
topbanner

More News from this section

Subscribe by Email