topbanner
Wednesday November 22nd, 2017 - 10:45:am
topbanner
Breaking News

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളിയുടെ ഭരണം യാക്കോബായ ഭരണ സമിതി ഏറ്റെടുത്തു എന്ന വാർത്ത വാസ്തവ വിരുദ്ധം: ഡോ.തോമസ് മാര്‍ അത്താനാസിയോസ്

NewsDesk
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളിയുടെ ഭരണം യാക്കോബായ ഭരണ സമിതി ഏറ്റെടുത്തു എന്ന വാർത്ത വാസ്തവ വിരുദ്ധം: ഡോ.തോമസ് മാര്‍ അത്താനാസിയോസ്

കോട്ടയം: വരിക്കോലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പളളിയുടെ ഭരണം യാക്കോബായ ഭരണ സമിതി ഏറ്റെടുത്തു എന്ന തരത്തിലുളള വാര്‍ത്ത വാസ്തവ വിരുദ്ധവും സുപ്രീം കോടതിയോടുളള അവഹേളനവും കോടതി അലക്ഷ്യ പ്രസ്താവനയുമാണെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ അത്താനാസിയോസ് .

2002 ല്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ പളളി പൂട്ടി ഏറ്റെടുക്കുകയും 2004 ല്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഓര്‍ത്തഡോക്‌സ്-പാത്രിയര്‍ക്കീസ് വിഭാഗങ്ങള്‍ക്ക് ആരാധന സൗകര്യം ഏര്‍പ്പെടുത്തി പളളി തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പളളി തുറന്ന് ആരാധന നടത്തിവന്ന സമയം മുതല്‍ ഇന്നു വരെയും പളളിയും അനുബന്ധ സ്ഥാപനങ്ങളും റവന്യൂ അധികാരികളുടെ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ സുപ്രീം കോടതിയുടെ വിധി വന്നതിനു ശേഷം 1999 ലെ പളളി ഭരണസമിതി ഈ പളളി ഭരണം ഏറ്റെടുത്തു എന്ന പ്രസ്താവന സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. ഇപ്പോള്‍ ഈ പളളിയെ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവാണ് പ്രാബല്യത്തില്‍ ഇരിക്കുന്നത്. വിധിയില്‍ പളളിയില്‍ സമാന്തരഭരണം അനുവദിക്കുന്നില്ല എന്നു തീര്‍ത്തു പറയുന്നു.

കോടതിയുടെ വിധി ഇതായിരിക്കെ കോടതി വിധിന്യായത്തില്‍ പറയാത്ത 1999 ലെ ഏതോ ഒരു ഭരണ സമിതി പളളി ഭരണം ഏറ്റെടുത്തു എന്നു പറയുന്നത് അനാവശ്യമായി ഈ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയുളള ഗൂഢതന്ത്രമാണ്.

ഈ പളളിയില്‍ കോടതി അംഗീകരിച്ച സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്തി തെരഞ്ഞെടുത്തിട്ടുളള ഭരണസമിതി ഉണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയ്ക്ക് പളളിയുടെ താക്കോല്‍ കൈമാറണമെന്ന് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ട് കോടതി ഉത്തരവിന്റെ പകര്‍പ്പോടു കൂടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ചുളള നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിശ്വാസികളുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി മുതലെടുപ്പ് നടത്തുന്നതിന് വേണ്ടി മാത്രമാണ് വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയത്. ഇതില്‍ ആരും വഞ്ചിതരാകരുതെന്ന് മെത്രാപ്പോലീത്ത അറിയിച്ചു.

English summary
St. Mary's Orthodox Syrian Church
no relative items
topbanner topbanner

More News from this section

Subscribe by Email