Sunday November 18th, 2018 - 9:26:am
topbanner

മഴക്കെടുതി; ദുരിത ബാധിത മേഖലകളിലുള്ള ജനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം: പി.സി. ജോര്‍ജ്ജ്

fasila
മഴക്കെടുതി; ദുരിത ബാധിത മേഖലകളിലുള്ള ജനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം: പി.സി. ജോര്‍ജ്ജ്

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ ദുരിത ബാധിത മേഖലകളിലുള്ള ജനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത കഷ്ടപ്പാടുകളാണ് ജനങ്ങളിപ്പോള്‍ അനുഭവിക്കുന്നത്.

ഇപ്പോഴും നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഇവര്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുവാന്‍ ഏറെ നാളുകളെടുക്കും. ജനങ്ങളെല്ലാം തികഞ്ഞ സാമ്പത്തിക ഞെരുക്കത്തിലാണ്. ഈ സാഹചര്യത്തില്‍ ദുരിത ബാധിത മേഖലകളിലുള്ളവര്‍ക്ക് രണ്ടുമാസത്തെ സൗജന്യ റേഷന്‍ അനുവദിച്ച്, വീട്ടുകരം, കറണ്ട് ചാര്‍ജ്ജ്, വാട്ടര്‍ ചാര്‍ജ്ജ് എന്നിവ ഈടാക്കുന്നതിന് രണ്ടുമാസത്തെ മൊറോട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യണം.

വായ്പയെടുത്തവര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തവണകള്‍ അടക്കുന്നതിന് സാവകാശം നല്‍കണമെന്നും, ഇതിന് പലിശ ഈടാക്കരുതെന്ന് ബാങ്കുകള്‍ക്കും സഹകരണസംഘങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം, ഇത് സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയതായി പി.സി. ജോര്‍ജ്ജ് പറഞ്ഞു.

തൊഴിലാളി പക്ഷം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഉമ്മച്ചന്‍ കൂറ്റനാലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് സക്കീര്‍, മാലേത്ത് പ്രതാപചന്ദ്രന്‍, സെബി പറമുണ്ട, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, ആന്റണി മാര്‍ട്ടിന്‍, ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, എന്‍.എ. നജുമുദ്ദീന്‍, നസീര്‍ വയലുംതലയ്ക്കല്‍, അഖില്‍ മാടക്കല്‍, മാത്യു കൊട്ടാരം, ഷാജി കൊച്ചേടം, റെനീഷ് ചൂണ്ടച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

 

Read more topics: Kottayam, P. C. George, MLA
English summary
Rain; Special package should be given to the people in the affected areas: P. C. George
topbanner

More News from this section

Subscribe by Email