Monday September 24th, 2018 - 12:27:am
topbanner

ഹൈക്കോടതിയ്ക്ക് സോളാര്‍ കമ്മീഷന്റെ മറുപടി ;കോയമ്പത്തൂര്‍ അമേരിക്കയില്‍ അല്ല

NewsDesk
ഹൈക്കോടതിയ്ക്ക് സോളാര്‍ കമ്മീഷന്റെ മറുപടി ;കോയമ്പത്തൂര്‍ അമേരിക്കയില്‍ അല്ല

കൊച്ചി: കൊലക്കേസ് പ്രതിയായ ബിജുരാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ കമ്മീഷന്‍ മറുപടി നല്‍കി. സോളാര്‍കമ്മീഷനെ വിമര്‍ശിച്ച ഹൈക്കോടതിയ്ക്കാണ് കമ്മീഷന്‍ മറുപടി നല്‍കിയത്. കോയമ്പത്തൂര്‍ അമേരിക്കയില്‍ അല്ലെന്നും മതിയായ സുരക്ഷയോടെയാണ് ബിജുവിനെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ട്രാന്‍സ്‌പോര്‍ട്ട് ബസിലും ട്രെയിനിലും രണ്ട് പൊലീസുകാരുമായി കൊണ്ടുപോയവരാണ് ഇപ്പോള്‍ ബിജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നത് തെളിവു ശേഖരണത്തെ കുറിച്ച് എഡിറ്റോറിയല്‍ എഴുതിയ പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതുന്നത് പോലെയല്ല കമ്മീഷന്‍ നടപടികളെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. കമ്മീഷന്‍ മണ്ടനാണെന്ന് ആരും ധരിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.

സെക്ഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയതെന്നും ഇത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതെ കമ്മീഷന്‍ നോക്കണമെന്നുമുളള ഹൈക്കോടതിയുടെ വിമര്‍ശത്തിനാണ് കമ്മീഷന്റെ മറുപടി. കമ്മീഷന്റെ നടപടി ന്യായികരിക്കാനാവത്തതാണെന്നും ജസ്റ്റിസ് ബി കമാല്‍പാഷെ വ്യക്തമാക്കി.

സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ തെളിവെടുപ്പിനായാണ് ബിജുരാധാകൃഷ്ണനെ സെല്‍വപുരത്തേയ്ക്ക് സോളാര്‍കമ്മിഷന്‍ കൊണ്ടുപോയത്.

എന്നാല്‍ ആരോപണങ്ങള്‍ തെളിയ്ക്കാനായി ഹാജരാക്കാമെന്നു പറഞ്ഞ സിഡിയ്ക്കുവേണ്ടി പോയതെങ്കിലും അത് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കമ്മീഷനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

English summary
Solar commission against high court
topbanner

More News from this section

Subscribe by Email