Monday December 10th, 2018 - 10:00:pm
topbanner

കണ്ണൂരിൽ 110 കേന്ദ്രങ്ങളിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട് ശേഖരണം 22ന്

Mithun muyyam
കണ്ണൂരിൽ 110 കേന്ദ്രങ്ങളിൽ ഷുഹൈബ് കുടുംബ സഹായ ഫണ്ട് ശേഖരണം 22ന്

കണ്ണൂർ: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബ സഹായ ഫണ്ട് ശേഖരിക്കൽ 22ന് രാവിലെ 10 മണി മുതൽ ജില്ലയിലെ 110 കേന്ദ്രങ്ങളിൽ നടക്കും. പ്രധാന നേതാക്കളുടെ സാന്നിധ്യത്തിൽ വിവിധ സ്ക്വാഡുകളായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങും. മുതിർന്ന നേതാക്കളും, എം.പി മാരും, എം.എൽ എ മാരും വിവിധ സ്ഥലങ്ങളിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂർ സ്റ്റേഡിയം കോർണ്ണർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മട്ടന്നൂർ ടൗൺ,
കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സൻ കണ്ണൂർ സിറ്റി, മുൻ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരൻ തലശ്ശേരി,
എം.കെ.രാഘവൻ എം.പി തളിപ്പറമ്പ, കൊടിക്കുന്നിൽ സുരേഷ് എം.പി പഴയങ്ങാടി, ബെന്നി ബഹ് നാൻ എക്സ്.എം.എൽ.എ പയ്യന്നൂർ, എം.ഐ ഷാനവാസ് എം പി & ഏ.പി അബ്ദുള്ളക്കുട്ടി എക്സ് എം എൽ എ കണ്ണൂർ മാർക്കറ്റ് റോഡ്, 

ഷാനിമോൾ ഉസ്മാൻ പുതിയ തെരു, കെ.സി ജോസഫ് എം.എൽ.എ ശ്രീകണ്ഠപുരം, സണ്ണി ജോസഫ് എം എൽ എ പേരാവൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇരിട്ടി, അടൂർ പ്രകാശ് എം.എൽ.എ. കൂത്ത്പറമ്പ്, കെ.എസ്.ശബരീനാഥ് എം എൽ എ പാനൂർ, എം.വിൻസന്റ് എം.എൽ.എ ന്യൂമാഹി, പി.സി വിഷ്ണുനാഥ് എക്സ് എം.എൽ.എ ചക്കരക്കൽ, റോജി എം.ജോൺ എം.എൽ.എ ആലക്കോട്, എന്നിവിടങ്ങളിലാണ് ഫണ്ട് ശേഖരണം നടത്തുക.

 

 

English summary
Shuhaib Family Assistance Fund will be procured at 110 centers at Kannur on 22nd
topbanner

More News from this section

Subscribe by Email