Sunday October 21st, 2018 - 10:48:pm
topbanner
Breaking News

ശിവരാത്രി; ആലുവ മണപ്പുറത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും: ജില്ല കളക്ടര്‍

fasila
ശിവരാത്രി; ആലുവ മണപ്പുറത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കും: ജില്ല കളക്ടര്‍

കാക്കനാട്: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്തും പരിസരത്തും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന വ്യാപാരമേളയില്‍ പങ്കെടുക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുമെന്ന കരാറില്‍ ഒപ്പിട്ടു നല്‍കിയ ശേഷമേ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാവൂ എന്ന് നഗരസഭയ്ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
 
ലൈസന്‍സ് അനുവദിക്കുന്ന വ്യവസ്ഥകളില്‍ ഇതും ഉള്‍പ്പെടുത്തും. ശുചിത്വമിഷനും ഹരിത കേരളം മിഷനും ചേര്‍ന്നായിരിക്കും ഈ വ്യവസ്ഥയ്ക്കുള്ള കരട് തയാറാക്കുക. കരാര്‍ ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉടന്‍ റദ്ദാക്കി പ്രവര്‍ത്തനം അവസാനിപ്പിക്കും. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡുകളും രംഗത്തിറങ്ങും. സ്റ്റുഡന്റ് വൊളന്റിയേഴ്‌സിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. ദേവസ്വം ബോര്‍ഡ് ലൈസന്‍സ് നല്‍കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
 
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് വ്യാപാരികള്‍ക്ക് അവബോധം നല്‍കും.  വ്യാപാര സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യങ്ങളും മറ്റും പുഴയിലേക്ക് തള്ളി പുഴ മലിനപ്പെടുന്നത് കര്‍ശനമായി തടയാന്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും പുഴയിലെ മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കുന്ന ശിവരാത്രി മഹോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ബലിതര്‍പ്പണത്തിനായി എത്തുന്നത്.
 
കൂടാതെ നഗരസഭയുടെയും ദേവസ്വത്തിന്റെയും ഉടമസ്ഥതയിലുളള 60 ഏക്കറോളം സ്ഥലത്ത് ഒരു മാസം നീളുന്ന വ്യാപാരമേളയും നടക്കും. തിരുവൈരാണിക്കുളം ക്ഷേത്രം മോഡലില്‍ ഹരിത നടപടിക്രമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്, കുപ്പി, പേപ്പര്‍, തുണികള്‍, ചെരിപ്പുകള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് സൂക്ഷിച്ച് സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും. ഹരിത നടപടിക്രമം നടപ്പാക്കുന്നതിന് നഗരസഭയുടെയും ദേവസ്വം ബോര്‍ഡിന്റെയും സഹകരണം കളക്ടര്‍ അഭ്യര്‍ഥിച്ചു. 
 
ആലുവ ശിവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ല കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ്, ഹരിതകേരളം ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ സുജിത് കരുണ്‍, പോലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

English summary
Shivaratri; Green Protocol will Strictly in Aluva Manappuram: District Collector
topbanner

More News from this section

Subscribe by Email