Friday May 24th, 2019 - 5:37:pm
topbanner
topbanner

ഏറ്റവും കുറഞ്ഞ ചെലവില്‍ നീതി നടപ്പാക്കുകയാണ് വനിതാ കമ്മീഷന്റെ ലക്ഷ്യം : ഡോ. ഷാഹിദാ കമാല്‍

princy
ഏറ്റവും കുറഞ്ഞ ചെലവില്‍ നീതി നടപ്പാക്കുകയാണ്  വനിതാ കമ്മീഷന്റെ ലക്ഷ്യം : ഡോ. ഷാഹിദാ കമാല്‍

പത്തനംതിട്ട:സംസ്ഥാനത്തെ വനിതകളെ ചൂഷണം,അനീതി, അക്രമം എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കുന്ന ശബ്ദമാണ് വനിതാ കമ്മീഷന്‍ ഉയര്‍ത്തുന്നതെന്ന് കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്റെയും പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജാഗ്രത സദസ്സില്‍ സംസാരിക്കുകയായിരുന്നു അംഗം. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് മാറിയതോടെ ഗാര്‍ഹികപീഡനങ്ങളും വര്‍ധിച്ചു.

കമ്മീഷനില്‍ ലഭിക്കുന്ന പരാതികളില്‍ അന്‍പതു ശതമാനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ നീതി നടപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വിദ്യാഭ്യാസവും ജിവിതത്തെക്കുറിച്ചുളള സാമാന്യ ബോധവും ഇല്ലാത്തതാണ് മിക്ക കുടുംബബന്ധങ്ങളും ശിഥിലമാകുന്നതെന്നും ഡോ ഷാഹിദാ കമാല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്.

സ്ത്രികളും പെണ്‍കുട്ടികളും കക്ഷികളായുള്ള പരാതികള്‍ ജാഗ്രതാ സമിതി സ്വീകരിച്ച് അവയ്ക്ക് അടിയന്തിര പരിഹാരം കാണണം. ജാഗ്രതാ സമിതികളില്‍ പരിഹരിക്കാന്‍ പറ്റാത്ത പരാതികള്‍ വനിതാ കമ്മീഷനിലും മറ്റു നിയമസഹായ സ്ഥാപനങ്ങളിലും നല്‍കി പരിഹാരം കാണാവുന്നതാണെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.പറക്കോട് ബ്ലാക്കിലെ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ പറഞ്ഞു.

സെമിനാറില്‍ കെ.വി.ഉഷാകുമാരി ക്ലാസെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാക്യഷ്ണന്‍ ,ജോയിന്റ് ബി .ഡി.ഒ ശശികുമാര്‍,ജനപ്രതിനിധികളായ ചന്ദ്രമതി, ആശ, സോമരാജന്‍, മായ, വനിതാ ക്ഷേമ ഓഫീസര്‍ കെ. ശ്രീലതാകുമാരി, അങ്കണവാടി ,ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Dr. Shahida Kamal about the aim of Women's Commission
no relative items
topbanner

More News from this section

Subscribe by Email