topbanner
Friday November 24th, 2017 - 7:39:am
topbanner
Breaking News

മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എ.അനിരുദ്ധശര്‍മ്മ അന്തരിച്ചു

fasila
മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ എ.അനിരുദ്ധശര്‍മ്മ അന്തരിച്ചു

കൊല്ലം: മുതിര്‍ന്നപത്ര പ്രവര്‍ത്തകന്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ ടിഡി നഗര്‍ 110ല്‍ എ.അനിരുദ്ധശര്‍മ്മ (82) അന്തരിച്ചു. കൊല്ലം കച്ചേരി വാര്‍ഡില്‍ തിരുമല വടക്കേ മഠത്തില്‍ അയ്യാവാദ്ധ്യാരുടെയും, സരസ്വതിഭായിയുടെയും രണ്ടാമത്തെ മകനായി 1935ലാണ് എ.അനിരുദ്ധശര്‍മ്മ എന്ന ശര്‍മ്മാജി ജനിച്ചത്. ആര്‍എസ്എസിലൂടെ പൊതുരംഗത്ത് എത്തിച്ചേര്‍ന്ന ശര്‍മാജി കൊല്ലത്തെ ആദ്യശാഖയായിരുന്ന മലയാളി സഭ ശാഖയിലെ സ്വയം സേവകനാണ്.

സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസത്തിന് ശേഷം 1952-53 കാലഘട്ടത്തില്‍ അദ്ദേഹം ആര്‍എസ്എസിന്റെ മുഴുവന്‍സമയ പ്രചാരകനായി കൊടുങ്ങല്ലൂര്‍ താലൂക്കില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ പി.പരമേശ്വരന്‍ കൊല്ലം ജില്ലാപ്രചാരക് ആയിരുന്നു. നാഗ്പൂരില്‍ നടക്കുന്ന ത്രിതീയ സംഘശിക്ഷാവര്‍ഗിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

കൊല്ലം ഫാത്തിമാമാതാ കോളേജില്‍ നിന്നും ബിഎ സാഹിത്യത്തില്‍ ബിരുദം എടുത്ത അദ്ദേഹം തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ സമാചാറില്‍ ഉദ്യോഗസ്ഥനായി വടക്കേ ഭാരതത്തില്‍ പ്രവര്‍ത്തിച്ചു. ഹിന്ദിയിലും, ഇംഗ്ലീഷിലും, മലയാളത്തിലും അദ്ദേഹത്തിന് ഉണ്ടായിരുന്ന പാണ്ഡിത്യം പത്രപ്രവര്‍ത്തനരംഗത്ത് കരുത്തായി. തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ്, മലയാള രാജ്യം എന്നീ പത്രങ്ങളുടെ ലേഖകനായും, യുഎന്‍ഐ, ആള്‍ഇന്ത്യാ റേഡിയോ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിദിയായും പ്രവര്‍ത്തിച്ചു.

കൊല്ലം പ്രസ് ക്ലബിന്റെ പ്രസിഡന്റ്, സെക്രട്ടറി ചുമതലകളും അദ്ദേഹം അനുഷ്ടിച്ചിട്ടുണ്ട്. 1979-84 കാലഘട്ടത്തില്‍ കൊല്ലം മുന്‍സിപ്പാലിറ്റിയിലെ കച്ചേരി വാര്‍ഡില്‍ നിന്നും ശക്തമായ ത്രികോണ മത്സരത്തിലൂടെ കൊല്ലം മുന്‍സിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ സ്ഥാനത്ത് എത്താനും അദ്ദേഹത്തിന് സാധിച്ചു. ഭാര്യ ഉഷാശര്‍മ്മയും, രതീഷ് ശര്‍മ്മ, രാകേഷ് ശര്‍മ്മ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.

English summary
Senior journalist A Anjali Sharma passes away
topbanner topbanner

More News from this section

Subscribe by Email