Thursday October 18th, 2018 - 5:20:pm
topbanner
Breaking News

കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

princy
കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം: യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: കാറില്‍ കഞ്ചാവുമായി വരുന്നതിനിടെ രണ്ടു യുവാക്കളെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. കൊഴിഞ്ഞാമ്പാറ മണിമുത്ത് നഗറില്‍ സമദ് (21), പാലക്കാട് പളളിപുറം പേഴുംകര ഈച്ചിങ്ങല്‍ വീട്ടില്‍ അബ്ബാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ഒരു കിലോ നൂറ് ഗ്രാം കഞ്ചാവും 16,500 രൂപയും, അഞ്ച് മൊബൈല്‍ ഫോണും, ഒരു കാറും പോലീസ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വടക്കഞ്ചേരി ആമകുളത്ത് പോലീസ് തടഞ്ഞ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഹൈവേ പോലീസിന്റെ സഹായത്തോടെ കാറിനെ പിന്തുടര്‍ന്ന് കോട്ടേക്കുളത്ത് വച്ച് കാറിനെ പിടികൂടുകയായിരുന്നു. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കോട്ടേക്കുളത്തെ ചുമട്ടു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കാറിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. അറസ്റ്റിലായ സമദ് മുന്‍പ് വടക്കഞ്ചേരി കാരങ്കാട്ടിലായിരുന്നു താമസം. ഇയാളുടെ പേരില്‍ വിവിധ സ്‌റ്റേഷനുകളിലായി നാല് കേസുകള്‍ നിലവിലുണ്ട്.

അബ്ബാസിന്റെ പേരില്‍ കൊലപാതകമുള്‍പ്പെടെ എട്ട് കേസുകളുണ്ട്. പഴനിയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നത്. 10,000 രൂപയ്ക്കാണ് വാങ്ങിയതെന്ന് പറയുന്നു. ഈ മേഖലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൊടുക്കുന്നതില്‍ പ്രധാനികളാണിവര്‍. ഒരു ചെറിയ പൊതിയ്ക്ക് 500 രൂപയാണ് വില. ആവശ്യക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് പതിവ്. വടക്കഞ്ചേരി സി.ഐ. എ. ദീപകുമാര്‍, എസ്.ഐ.മാരായ മുഹമ്മദ് കാസിം, ഗോപകുമാര്‍ സി.പി.ഒമാരായ ഉന്മേഷ്, വിനു, ഇനീഷ് ബോബന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read more topics: palakkad, kanja, transmit, youth
English summary
Seeking to transmit ganja in a car: Youth arrested
topbanner

More News from this section

Subscribe by Email