Tuesday November 20th, 2018 - 6:25:am
topbanner

പൂമംഗലം യു.പി സ്‌കൂളില്‍ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു

SNEHA
പൂമംഗലം യു.പി സ്‌കൂളില്‍ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു

തളിപ്പറമ്പ് : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പൂമംഗലം യു.പി സ്‌കൂളില്‍ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏറെ കൗതുകമുണര്‍ത്തുന്നതാണ് പൂമംഗലം യു.പി സ്‌കൂളില്‍ ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനം.

ഈ അധ്യയന വര്‍ഷം പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ ശാസ്ത്ര പരീക്ഷണ ഉപകരണങ്ങള്‍, മാതൃകകള്‍, ചാര്‍ട്ടുകള്‍, പ്രവര്‍ത്തി പരിചയത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരകൗശല വസ്തുക്കള്‍, ചിത്രങ്ങള്‍, കുട്ടികള്‍ ശേഖരിച്ച പഴയകാല ഉപകരണങ്ങള്‍ എന്നിവയോടൊപ്പം പി.വി ദാസന്‍ പെരളശേരിയുടെ തെയ്യവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനവും കാഴ്ച്ചക്കാരില്‍ ഏറെ കൗതുകമുണര്‍ത്തി.

ഇതോടൊപ്പം ശാസ്ത്ര പ്രഭാഷണവും ശാസ്ത്ര സഹവാസ ക്യാംപും ശാസ്ത്ര സിനിമാ പ്രദര്‍ശനവും നടന്നു. മറ്റു വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്ന സംഘാടനമാണ് ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി പൂമംഗലം സ്‌കൂളിലെ അധ്യാപകരും പി.ടി.എയും വിദ്യാര്‍ത്ഥികളും നടത്തിയിരിക്കുന്നതെന്ന് തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ കെ.പി പുരുഷോത്തമന്‍ പറഞ്ഞു.

പ്രധാന അധ്യാപകന്‍ സി. സത്യനാരായണന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ കെ.പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി.വി പുരുഷോത്തമന്‍, എം.വി ജനാര്‍ദ്ദനന്‍, കെ.വി സുവര്‍ണ്ണന്‍, കെ.പി പ്രദീപന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

English summary
Science Day organized at Poomangalam UP School
topbanner

More News from this section

Subscribe by Email