Monday September 24th, 2018 - 11:08:pm
topbanner

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തമാക്കും: കലക്ടർ അമിത് മീണ

fasila
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തമാക്കും: കലക്ടർ അമിത് മീണ

മലപ്പുറം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്നവരെ കണ്ടെത്താനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തമാക്കുമെന്നു ജില്ലാ കലക്ടർ അമിത് മീണ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ ഒൗവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ ജില്ലാ ഉന്നതാധികാര സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ.

നിലവിൽ എസ്.പി.ജി രൂപീകരിച്ചിട്ടാത്ത സ്കൂളുകളിൽ ഉടൻ രൂപീകരിക്കും. എസ്.പി.ജി അംഗങ്ങൾക്കായി മേഖല തല ശിൽപ്പശാല സംഘടിപ്പിക്കും. ഒ.ആർ.സി പദ്ധതിയുടെ ഭാഗമായി മാസ്റ്റർ ട്രെയ്നർമാരെയും ജില്ലാ തലത്തിലും സ്കൂൾ തലത്തിലും മെന്റർമാരെയും കണ്ടെത്തും. ഇവർക്കായി പ്രത്യേക പരിശീലനം ഒരുക്കും. ഉച്ച ഭക്ഷണ സമയത്ത് പുറത്തിറങ്ങുന്ന കുട്ടികൾ പലയിടത്തും സാമൂഹ്യ വിരുദ്ധരുടെയും ലഹരി, മയക്കുമരുന്ന് മാഫിയയുടെയും കെണിയിലകപ്പെടുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇൗ സമയങ്ങളിൽ കുട്ടികൾ പുറത്തു പോവുന്നത് തടയും.

ഇതിനാവശ്യമായ നടപടി സ്വീകരിക്കാനായി സ്കൂളുകളിൽ പ്രത്യേക പി.ടി.എ യോഗം ചേരും. സ്കൂൾ പരിസരങ്ങളിലെ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാനായി പൊലീസ്, എക്സൈസ് വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംയുക്ത മിന്നൽ പരിശോധന നടത്തും. ഇൗ വർഷം തന്നെ ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലും ഒ.ആർ.സി പദ്ധതി വ്യാപിപ്പിച്ചു ജില്ലയെ ശിശു സൗഹൃദ ജില്ലയാക്കുമെന്നും കലക്ടർ പറഞ്ഞു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി.എച്ച്്. ജമീല ടീച്ചർ, ജില്ലാ പൊലീസ്് സൂപ്രണ്ട് പ്രതീഷ്കുമാർ, ജില്ലാ സാമൂഹ്യ നീതി ഒാഫീസർ പി.എസ്. തസ്നീം, ഡി.സി.പി.ഒ ഗീതാഞ്ജലി, സി.ഡബ്ലിയു.സി അംഗം അഡ്വ.കവിത ശങ്കർ, ജെ.ജെ. ബോർഡ് അംഗം കെ.പി.ഷാജി, എൻ.എച്ച്്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.ഷിബുലാൽ, വി.എച്ച്.എസ്.ഇ. അഡീഷണൽ ഡയറക്ടർ എം. ഉബൈദുള്ള, ഡി.ഡി.ഇ. ടി.പി. നിർമ്മല ദേവി, ഡയറ്റ് പ്രിൻസിപ്പൽ ഡോ.പി.കെ.എ. ഗഫൂർ എന്നിവർ പങ്കെടുത്തു.

English summary
The activity of School Protection Groups will be strengthened: collector amit meena
topbanner

More News from this section

Subscribe by Email