Saturday August 18th, 2018 - 3:01:am
topbanner

സതീശൻ പാച്ചേനിയുടെ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

fasila
സതീശൻ പാച്ചേനിയുടെ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും

കണ്ണൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും, കൊലപാതകത്തിലെ ഗൂഢാലോചനയും സി.പി.എമ്മിന്റെ പങ്കും അന്വേഷിക്കാൻ തുടരന്വേഷണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടും, കണ്ണൂർ കലക്ട്രേറ്റിന് മുമ്പിൽ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ആരംഭിച്ച നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും.

മഴക്കെടുതി മൂലം ജില്ലയിലെ രണ്ട് താലൂക്കുകൾ മുഴുവൻ ഗുരുതരമായ സാഹചര്യം നേരിടുന്നത് കൊണ്ട് രാവിലെ സമരം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരൻ സംസാരിക്കുമ്പോൾ നിരാഹാര സമരം ഇന്ന് ഒരു സൂചനാ സമരമാക്കി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.

സമരപന്തലിൽ കോൺഗ്രസ് നേതാക്കൾ കൂടിയാലോചിച്ച് 48 മണിക്കൂർ പ്രഖ്യാപിച്ച സമരം പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടത് കൊണ്ട് ഇന്ന് തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു.

English summary
Satheeshan Pacheni's hunger strike will end today
topbanner

More News from this section

Subscribe by Email