Wednesday March 20th, 2019 - 4:56:am
topbanner
topbanner

അക്രമ രാഷ്ട്രീയത്തിനെതിരെ സതീശൻ പാച്ചേനിയുടെ 'നവദര്‍ശന്‍ യാത്ര' മാര്‍ച്ച് 20 ന് ആരംഭിക്കും

fasila
അക്രമ രാഷ്ട്രീയത്തിനെതിരെ സതീശൻ പാച്ചേനിയുടെ 'നവദര്‍ശന്‍ യാത്ര' മാര്‍ച്ച് 20 ന് ആരംഭിക്കും

''മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ മാനവികതയുടെ പോരാട്ടം'' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ലക്ഷ്യമിട്ട് കൊണ്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി നയിക്കുന്ന വാഹന പ്രചരണജാഥ 'നവദര്‍ശന്‍ യാത്ര' മാര്‍ച്ച് 20ന് ധീരരക്തസാക്ഷി ഷുഹൈബിന്റെ ജന്മനാടായ എടയന്നൂരില്‍ നിന്നും ആരംഭിക്കും.

2018 മാര്‍ച്ച് 20ന് വൈകുന്നേരം 4 മണിക്ക് കെ.പി.സി.സി. പ്രസിഡണ്ട് എം.എം.ഹസ്സന്‍ നവദര്‍ശന്‍ യാത്ര ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 20 ന് എടയന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര ജില്ലയിലെ 90 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി മാര്‍ച്ച് 29 ന് വൈകിട്ട് 6 മണിക്ക് തലശ്ശേരിയില്‍ സമാപിക്കും. നവദര്‍ശന്‍ യാത്രയുടെ വിവിധ ദിവസങ്ങളിലെ പര്യടന പരിപാടിയില്‍ സംസ്ഥാനത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ സംബന്ധിക്കും.

വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും അക്രമത്തിനും കൊലപാതകങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നവരെ സാമൂഹ്യബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെടുത്താനും മാനവികത ഉയര്‍ത്തിപ്പിടിച്ച് നന്മയുടെ രാഷ്ട്രീയം സാമൂഹ്യ മണ്ഡലത്തില്‍ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ ജനകീയ ദൗത്യമാണ് നവദര്‍ശന്‍ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

ഷുഹൈബ് വധം അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകിയ ഗവണ്‍മെന്റ് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണകൂടം അസുരവര്‍ഗ്ഗത്തിന് കുഴലൂത്ത് പാടുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്. നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന ഭരണകൂടം ഷുഹൈബ് വധത്തിലെ അനേ്വഷണം സി.ബി.ഐ. ക്ക് വിട്ട ഹെക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്കിയത് ക്രൂരവും ഭരണകൂടം തന്നെ അസുരവര്‍ഗ്ഗത്തിന് കുഴലൂത്ത്പാടുന്നതിനു തുല്യവുമാണ്.

സംസ്ഥാന ഖജനാവിലെ നികുതിപ്പണം ക്രിമനലുകളെ രക്ഷപ്പെടുത്താന്‍ വിനിയോഗിക്കുന്നത് നരാധമന്‍മാരുടെ വക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുപോലെയാണ്. പിണറായി വിജയന്‍ നേതൃത്വം നല്കുന്ന സംസ്ഥാന ഭരണകൂടം കൊലപാതക സംഘത്തിന്റെ സംരക്ഷകവേഷം കെട്ടുന്നത് ജനാധിപത്യഭരണകൂടങ്ങളെ അപഹാസ്യമാക്കുന്നതും നവോത്ഥാന കേരളത്തിന്റെ മാനവിക മൂല്യങ്ങളെ നശിപ്പിക്കുന്ന നടപടിയുമാണ്.

സാംസ്‌ക്കാരിക കേരളത്തിന്റെ ബഹുജന രോഷം ഈ നടപടിക്കെതിരെ ഉയര്‍ന്ന് വരണം. സി.പി.എം.ന്റെ 11 പ്രവര്‍ത്തകര്‍ പിടിയിലായിട്ടും നാലുപേരെ മാത്രം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ്. ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയവര്‍ പാര്‍ട്ടിയുടെ ഉപകരണം മാത്രമാണ്. വധിക്കാന്‍ ഗൂഢാലോചന നടത്തിയവരും ആസൂത്രണം ചെയ്തവരും ഇപ്പോഴും ചിത്രത്തിനു വെളിയില്‍ നില്‍ക്കുന്നു.

സി.ബി.ഐ. അനേ്വഷണത്തെ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും ഭയപ്പെടുന്നത് വലിയനേതാക്കള്‍ പ്രതികള്‍ ആകും എന്നുള്ളതുകൊണ്ടാണെന്നും ഡി സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി പത്രസമ്മേളനത്തില്‍ പറഞ്ഞു. പാച്ചേനിയോടൊപ്പം നേതാക്കളായ അഡ്വ.മാർട്ടിൻ ജോർജ്ജ്, എം.പി മുരളി ,വി.വി പുരുഷോത്തമൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Viral News

English summary
Against violence politics Satheeshan Pacheni's Navadarsan yatra on march 20
topbanner

More News from this section

Subscribe by Email