Saturday September 21st, 2019 - 4:54:pm
topbanner
Breaking News
jeevanam

പരാജയത്തിൽ പാഠം പഠിക്കാതെ സി.പി.എം വീണ്ടും ജില്ലയിൽ വ്യാപക അക്രമം അഴിച്ചുവിടുന്നു : സതീശൻ പാച്ചേനി

Anusha Aroli
പരാജയത്തിൽ പാഠം പഠിക്കാതെ സി.പി.എം വീണ്ടും ജില്ലയിൽ വ്യാപക അക്രമം അഴിച്ചുവിടുന്നു : സതീശൻ പാച്ചേനി

 

കണ്ണൂർ :ലോകസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിട്ടും അക്രമ സ്വഭാവം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാകുന്നില്ല.ജില്ലയുടെ പല ഭാഗത്തും ഇന്നലെ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ വ്യാപക അക്രമമാണ് നടത്തിയിട്ടുള്ളത്.

കോളയാട് കോൺഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു.പിണറായി പാനുണ്ടയിൽ കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള സാംസ്ക്കാരിക കേന്ദ്രം തകർത്തു.പാനുണ്ട കോഴൂരിലെ മഹാത്മാ സാംസ്ക്കാരിക കേന്ദ്രമാണ് അടിച്ചു തകർത്തത്.ജനൽചില്ലുകളും ഫർണ്ണിച്ചറുകളും മുഴുവനായി തകർത്തിരിക്കുകയാണ്.

ചെറുവാഞ്ചേരിയിൽ യു.ഡി.എഫ് പ്രകടനത്തിന് നേരെ നടന്ന കല്ലേറിലും അക്രമത്തിലും പരിക്കേറ്റ കണ്ണവം സ്വദേശികളായ ലിജിനാ നിവാസ് ലിജോ (13). വിഷ്ണു നിവാസ് ജിഷ്ണു, (21) ബാബു.വി (40) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. മൊകേരിയിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച കൊന്നോളി പ്രേമനെ അക്രമിച്ചു പരിക്കേൽപിച്ചു.ഇദ്ദേഹവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് ഉള്ളത്. പാത്തിപ്പാലത്ത് യു.ഡി.എഫ് പ്രവർത്തകൻ മജീദിന്റെ വീടിന് നേരെ അക്രമം നടത്തി. പൂക്കോം കാവിന്റെ പരിസരം യു.ഡി.എഫ് ജാഥ അക്രമിച്ചു.

മുഴപ്പാലയിൽ യു.ഡി.എഫ് പ്രകടനത്തിന് നേരെ അക്രമം അഴിച്ച് വിട്ടു.സായന്ത്, മുഹമ്മദ് ഹനീഫ്, മൃദുൽ എന്നിവരെ സി.പി.എം അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുഴപ്പിലങ്ങാട് മമ്മാക്കുന്നിൽ യു.ഡി.എഫ് പ്രകടത്തെ അക്രമിച്ചു.അക്രമത്തിൽ പരിക്കേറ്റ യു..ഡി.എഫ് പ്രവർത്തകൻ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തളിപ്പറമ്പ പൂമംഗലത്ത് ആഹ്ളാദ പ്രകടനം നടത്തി തിരിച്ച് പോവുകയായിരുന്ന കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സി.കുമാരൻ, പി.പി.ബിജു,എൻ.വിനോദ്, എന്നിവരെ മാരകായുധങ്ങളുമായി പൂമംഗലം സ്കൂളിന് സമീപത്ത് വച്ച് സി.പി.എം പ്രവർത്തകർ ക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിച്ചു.പരിക്കേറ്റവരെ തളിപ്പറമ്പ് ലൂർദ്ദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സി.പി.എം ക്രിമിനൽ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും സി.പി.എമ്മിന്റെ ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിക്ഷേധിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.അക്രമത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സന്ദർശിച്ചു.

Viral News

English summary
CPM has once again disseminated violence in the district: Satheeshan Pacheeni
topbanner

More News from this section

Subscribe by Email