Tuesday November 20th, 2018 - 5:57:pm
topbanner

സഞ്ജീവനി പാലിയേറ്റീവ് ദിനാചരണം 15 ന്

NewsDesk
സഞ്ജീവനി പാലിയേറ്റീവ് ദിനാചരണം 15 ന്

തളിപ്പറമ്പ്: സഞ്ജീവനി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് 15 ന് തളിപ്പറമ്പ് പ്ലാസാ ജംഗ്ഷനില്‍ നിന്നും ബോധവത്ക്കരണ ഘോഷയാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുജനങ്ങള്‍ക്കായി ബോധവതക്കരണ പരിപാടിയും സൗജന്യ ഷുഗര്‍, പ്രഷര്‍ പരിശോധനയും നടത്തും.

വൈകുന്നേരം ടൌണ്‍ സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനം നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് പ്രവര്‍ത്തക പി.ശോഭന സഞ്ജീവനിക്കായി സംഭാവന ചെയ്യുന്ന 11 സെന്റ് സ്ഥലത്തിന്റെ രേഖാ കൈമാറ്റവും ചടങ്ങില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി.സി.സുധാകരന്‍, സുദാസ് കണ്ണോത്ത്, ഡാന്‍ഡി റഫീഖ് പങ്കെടുത്തു.

English summary
Sanjeevani palliative care day January 15th
topbanner

More News from this section

Subscribe by Email