Tuesday December 18th, 2018 - 7:34:pm
topbanner

കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘര്‍ഷം: നാലുപേര്‍ക്ക് പരുക്കേറ്റു; തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പഠിപ്പുമുടക്ക്

fasila
കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘര്‍ഷം: നാലുപേര്‍ക്ക് പരുക്കേറ്റു; തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച പഠിപ്പുമുടക്ക്

തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ അക്രമത്തില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയുമായ രാഹുല്‍ പ്രകാശ്, യൂണിറ്റ് സെക്രട്ടറിയും രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥി അസ്ഹര്‍ മജീദ്, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അനന്ത വിഷ്ണു, വിസ്മയ് എന്നിവര്‍ക്കാണ് എസ്എഫ്‌ഐയുടെ അക്രമത്തില്‍ പരുക്കേറ്റത്.

രാഹുല്‍ പ്രകാശിന്റെ തലയില്‍ ആണിയുള്ള പട്ടിക കൊണ്ട് അടിക്കുകയും തല പൊട്ടുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ തലയിലും ദേഹത്തും മാരകമായ ആക്രമണമാണ് എസ്എഫ്‌ഐ നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്‌ഐ അക്രമണം അഴിച്ചു വിട്ടത്. രണ്ടു ദിവസം മുന്‍പാണ് എഐഎസ്എഫ് യൂണിറ്റ് സമ്മേളനം ക്യാമ്പസില്‍ നടന്നത്. നല്ല പ്രചാരണം നല്‍കിയാണ് സമ്മേളനം നടത്തിയത്.

അതില്‍ വിറളി പൂണ്ടാണ് എസ്എഫ്‌ഐ അക്രമം നടത്തിയത്. മാത്രമല്ല പെരിങ്ങോട്ടുക്കരയില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ മര്‍ദ്ധിച്ചതിലും സിപിഐ ഓഫീസ് ആക്രമിച്ചതിലും വലിയ രീതിയിലുള്ള പ്രതിഷേധം കേരളവര്‍മ്മ കോളേജില്‍ എഐഎസ്എഫ് സംഘടിപ്പിച്ചിരുന്നു. ആ പ്രതിഷേധ പരിപാടികളില്‍ പ്രസംഗിച്ചവരെയാണ് ഇപ്പോള്‍ തെരഞ്ഞുപിടിച്ചത് ആക്രമിച്ചത്.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ അക്രമം നടത്തിയത്. പരുക്കേറ്റവരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ട്രഷറര്‍ കെ.ശ്രീകുമാര്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എസ്.പ്രിന്‍സ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഷീല വിജയകുമാര്‍, സ്വര്‍ണ്ണലത ടീച്ചര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

കേരളവര്‍മ്മ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലാ വ്യാപകമായി പഠിപ്പുമുടക്കു സമരം നടത്തുവാന്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറി സുബിന്‍ നാസര്‍, പ്രസിഡന്റ് എന്‍.കെ.സനല്‍കുമാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. എസ്എഫ്‌ഐ നടത്തുന്നത് ക്യാമ്പസ് ഫാസിസമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.

English summary
SFI-AISF conflict in kerala varma college: four injured; strike in thrissur district
topbanner

More News from this section

Subscribe by Email