Wednesday November 21st, 2018 - 11:38:pm
topbanner

റബർ പ്രതിസന്ധിയിൽ പ്രഹസന ചർച്ചകളല്ല നടപടികളാണ് വേണ്ടത്: അഡ്വ. വി. സി സെബാസ്റ്റ്യൻ

fasila
റബർ പ്രതിസന്ധിയിൽ പ്രഹസന ചർച്ചകളല്ല നടപടികളാണ് വേണ്ടത്: അഡ്വ. വി. സി സെബാസ്റ്റ്യൻ

കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുവാനെന്ന പേരിൽ റബർബോർഡ് നിരന്തരം വിളിച്ചുചേർക്കുന്ന ചർച്ചാ സമ്മേളനങ്ങൾ പ്രഹസനങ്ങളായെന്നു ബോധ്യപ്പെ ട്ടതു കൊണ്ടാണ് പ്രമുഖ കർഷക സംഘടനകളും കർഷക നേതാക്കളും നവംബർ 11ന് റബർബോർഡ് വിളിച്ചു ചേർത്ത സമ്മേളനത്തിൽ പങ്കെടുത്താതിരുന്നതെന്നും കഴിഞ്ഞ ഏഴുവർഷമായി തുടരുന്ന റബർ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കാത്തവർ ഇപ്പോഴും ചർച്ചനടത്തി കർഷകരെ അപമാനിക്കുകയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി. സി.സെബാസ്റ്റ്യൻ പറഞ്ഞു.

റബർബോർഡിലെ ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെയും സ്തുതിപാഠകരെയും കർഷകരെന്ന പേരിൽ വിളിച്ചു ചേർത്ത് നടത്തുന്ന ഇത്തരം പ്രഹസനചർച്ചകൾ ഇക്കാല മത്രയും കർഷകർക്കൊന്നും നേടിത്ത ന്നില്ല. സംസ്ഥാന സർക്കാരും രാഷ്ട്രീയ നേ തൃത്വ ങ്ങളും കർഷക സംഘടനകളും റബർ കർഷകർ നേരിടുന്ന വിലത്ത കർച്ചയുൾപ്പെ ടെയുള്ള വിവിധ വിഷയ ങ്ങൾ പ്രധാന മന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്. കേന്ദ്ര വാണിജ്യ മന്ത്രിയായിരുന്ന നിർമ്മല സീതാരാ മനുമായി ഇൻഫാം പലതവണ കൂടിക്കാഴ്ച നടത്തി വിഷയങ്ങൾ പറഞ്ഞ് വിശദാംശങ്ങൾ കൈമാറി.

വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവകുപ്പു മന്ത്രിക്കും കേരളം സന്ദർശിച്ചിട്ടുള്ള കേന്ദ്രമന്ത്രിമാർക്കും റബർ പ്രശ്നങ്ങൾ പലതവണ പങ്കുവച്ചതാണ്. പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിന്റെ എംപിമാർ നിരവധി പ്രാവശ്യം റബർ പ്രശ്നങ്ങൾ അവതരിപ്പി ച്ചു. എന്നിട്ടും വീണ്ടും റബർകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി കർഷകർക്ക് വിശ്വസനീയമല്ല. ഉല്പാദനച്ചെലവ് കണക്കാക്കി 50 ശതമാനം ലാഭവിഹിതവും കൂട്ടിച്ചേർത്ത് കർഷകന്റെ ഉല്പന്നങ്ങൾക്ക് ന്യായവില നൽകുമെന്ന തെരഞ്ഞെടുപ്പുപ്രകടപത്രകയിലെ വാഗ്ദാനം എൻഡിഎ നടപ്പാക്കിയിട്ടില്ലെന്നു മാത്രമല്ല ഉല്പന്നങ്ങളുടെ വിലയിടിഞ്ഞു കർഷകരെ ആത്മഹത്യയിലേയ്ക്കു തള്ളിയിട്ടിരിക്കുന്നുവെന്ന സത്യം കേന്ദ്രസർക്കാർ മറക്കരുത്.

വിവധ റബറുല്പാദനരാജ്യങ്ങളുടേതു പോലെ സർക്കാർ വക റബർ സംഭരണത്തിന് കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ന്യായവില നിശ്ചയിക്കുന്നി ല്ല. റബർകൃഷിക്ക് പ്രോത്സാഹന പദ്ധതികളുമില്ല. അടിസ്ഥാന റബർ ഇറക്കുമതി വിലയിലും തീരുമാനമി ല്ല. വ്യവസായികളെ സംരക്ഷിക്കുവാൻ അനിയന്ത്രിത ഇറക്കുമതിക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടിയും സെയ്ഫ് ഗാർഡ് ഡ്യൂട്ടിയും ഏർപ്പെടുത്തുന്നവർ റബർകർഷകരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആവർത്തന കൃഷി സബ്സിഡി നിർത്തലാക്കിയിരിക്കുന്നത് കർഷക ദ്രോഹമാണ്. റബർബോർഡ് ഒാഫീസുകൾ പലതും പൂട്ടി.

റബറധിഷ്ഠിത കർഷക സംരംഭങ്ങൾക്ക് പ്രോത്സാ ഹനമില്ല. റബറുല്പാദക സംഘങ്ങളും വൻസാമ്പത്തിക പ്രതിസന്ധിയിലാണ്. അവസാനമിപ്പോൾ റബർ നയവും പാടേ ഉപേക്ഷിച്ചു. ഇനിയും ചർച്ചയല്ല, വൈകിയ വേളയിലെങ്കിലും നടപടികളാണ് വേണ്ടത്. റബർ ഇറക്കു മതിച്ചുങ്ക ത്തിലൂടെ കേന്ദ്ര ഖജനാവിൽ വർഷംതോറും എത്തിച്ചേരുന്ന കോടികളിൽ നിശ്ചിത വിഹിതമെങ്കിലും കർഷകർക്ക് ലഭിക്കണം. വിവിധ റബറധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കുകയും സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജകപദ്ധതി പോലെ ക്രിയാത്മക നടപടികൾക്കു ശ്രമിക്കാതെ കേന്ദ്രസർക്കാരും റബർബോർഡും ഇനിയും ചർച്ചകൾ നടത്തി കർഷകരെ വിഢികളാക്കരുതെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

Read more topics: kottayam, Rubber, crisis
English summary
Rubber crisis no discussion, need actions
topbanner

More News from this section

Subscribe by Email