Wednesday December 12th, 2018 - 7:08:am
topbanner

കണ്ണൂരില്‍ പിടിച്ചുപറിസംഘം വ്യാപകമാകുന്നു, മധ്യവയസ്‌കനിൽ നിന്നും കവര്‍ന്നത് പണവും വാച്ചും

fasila
കണ്ണൂരില്‍ പിടിച്ചുപറിസംഘം വ്യാപകമാകുന്നു, മധ്യവയസ്‌കനിൽ നിന്നും കവര്‍ന്നത് പണവും വാച്ചും

കണ്ണൂര്‍: പഴയ ബസ് സ്റ്റാന്‍ഡില്‍ നാലംഗ സംഘം മധ്യവയസ്‌കനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണവും വാച്ചും കവര്‍ന്നു. വാരം ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അബ്ദുള്‍സലാ(55)മിന്റെ 1300 രൂപയും വാച്ചുമാണ് തട്ടിയെടുത്തത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ പഴയ ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി ഷര്‍ട്ടിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് അബ്ദുള്‍സലാം ടൗണ്‍പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

പഴയബസ് സ്റ്റാന്‍ഡിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയ പോലീസ് നാലംഗ സംഘത്തിലെ യുവാവിനെ കസ്റ്റഡിയിലെടുത്തു. എളയാവൂര്‍ സ്വദേശി പ്രവീണ്‍ (30) ആണ് അറസ്റ്റിലായത്. മറ്റ് മൂന്നുപേരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായി എസ്.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Read more topics: Kannur, robbery, gangs
English summary
Robbery gangs again in Kannur
topbanner

More News from this section

Subscribe by Email