Thursday February 21st, 2019 - 1:47:am
topbanner

റോഡ് അപകടങ്ങളില്‍ മലപ്പുറം ജില്ല കുപ്രസിദ്ധിയാര്‍ജിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി

NewsDesk
റോഡ് അപകടങ്ങളില്‍ മലപ്പുറം ജില്ല കുപ്രസിദ്ധിയാര്‍ജിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി

മലപ്പുറം: ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മള്‍ റോഡ് അപകട രംഗത്ത്കു പ്രസിദ്ധിയാര്‍ജ്ജിച്ചുവരുന്നതായി ജില്ലാ പോലീസ് മേധാവി കെ. വിജയന്‍ ഐ പി എസ് അഭിപ്രായപ്പെട്ടു. ഒരാളുടെ അശ്രദ്ധമൂലം ഒരു കുടുംബത്തിന്റെ തീരാദൂഖത്തിന് കളമൊരുക്കുന്ന തരത്തില്‍ വാഹനാപകടങ്ങള്‍ അതീവ ഗുരുതരമായി മാറിക്കഴിഞ്ഞു. ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കുന്നതിലെ അപാകതയാണ് മിക്ക അപകടങ്ങള്‍ക്ക് മുഖ്യ കാരണം.

സഞ്ചരിക്കുന്ന റോഡിനെക്കുറിച്ചും ഓടിക്കുന്ന വാഹനത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുകയും ഉറക്കക്ഷീണവും ടെന്‍ഷനും ഉള്ളപ്പോള്‍ ഡ്രൈവിംഗ് ഒഴിവാക്കലുമാണ് ഉത്തമം. വാഹനങ്ങളുടെ വര്‍ദ്ധനവിന് അനുസരിച്ച് വീതിയുള്ള ശാസ്ത്രീയ റോഡുകളുടെ അപര്യാപ്തതയും അപകട കാരണങ്ങളിലൊന്നാണ്.

നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തുടരുമ്പോഴും ഭൗതിക സൗകര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ അപകട രംഗത്ത് മുക്തി നേടാനാവൂ. റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ പോലീസും, ജനമൈത്രി പോലീസും കോട്ടക്കല്‍ ആസ്റ്റര്‍ മിംസും ചേര്‍ന്ന് മൂന്നു ദിവസങ്ങളിലായി ജില്ലയിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന റോഡ് സുരക്ഷ വാഹന പ്രചരണ സന്ദേശ യാത്ര മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു അധ്യക്ഷനായിരുന്നു. മുന്‍ ജില്ലാ കലക്ടര്‍ കെ. പി. ബാലകൃഷ്ണന്‍, അസി. പോലീസ് കമ്മീഷണര്‍ കെ. അബ്ദുള്‍ റഷീദ്, എം ടി തെയ്യാല, കവറൊടി മുഹമ്മദ് മാസ്റ്റര്‍, അഡ്വ. പി. കെ. റെജീന മുസ്തഫ, ഡോ. റിയാസ്, എ. ടി. സെയ്തലവി, ഖാദര്‍ കെ തേഞ്ഞിപ്പലം, ഫ്രാന്‍സിസ് ഓണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. റാഫ് ജില്ലാ പ്രസിഡന്റ് പ്രകാശ് പി നായര്‍ക്ക് പതാകയും രണ്ട് ലക്ഷം ലഘുലേഖകളുടെ പ്രകാശനം റാഫ് വനിതാ ഫോറം പ്രസിഡന്റ് അഡ്വ. പി. കെ. റെജീന മുസ്തഫക്കും കൈമാറി പോലീസ് മേധാവി നിര്‍വഹിച്ചു. ഹനീഫ രാജാജി സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ നന്ദിയും പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങളില്‍ പുഴിത്തറ പോക്കര്‍ ഹാജി, എ. ഡി. ശ്രീകുമാര്‍, മഠത്തില്‍ രവി, ഹംസ പുത്തുര്‍, പി.വി ബദറുന്നീസ, സുമാശങ്കര്‍, ചന്ദ്രശേഖരന്‍ പാണ്ടിക്കാട്, അഡ്വ. വഹാബ്, ഫിലിപ്പ് പുളിമൂട്ടില്‍, ഇടവേള റാഫി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Viral News

Read more topics: Road, accident , malappuram,
English summary
Road accident bad name in malappuram district police head
topbanner

More News from this section

Subscribe by Email