Sunday April 21st, 2019 - 8:02:am
topbanner
topbanner

മലപ്പുറം ജില്ലാകലക്ടർക്ക് ശിശുക്ഷേമ സമിതിയുടെ ആദരവ്

princy
മലപ്പുറം ജില്ലാകലക്ടർക്ക് ശിശുക്ഷേമ സമിതിയുടെ ആദരവ്

മലപ്പുറം :വനിതാ ശിശു വികസന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ ജില്ലാ ശിശുക്ഷേമ സമിതി ആദരിച്ചു. കലക്ടറേറ്റില്‍ നടന്ന സമിതി യോഗത്തില്‍ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി. വിജയകുമാര്‍ ഉപഹാരം നല്‍കി. യോഗത്തില്‍ മഞ്ചേരിയില്‍ അമ്മതൊട്ടില്‍ പുനര്‍നിര്‍മ്മിക്കുവാനും ചൈല്‍ഡ് സ്‌പോണ്‍സറിംഗ് പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചു. കെ.എന്‍.
പ്രസന്നന്‍, വി.ആര്‍ യശ്പാല്‍, ആശ കല്ലുവളപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

English summary
Respect of Child Welfare Committee to Malappuram District Collector
topbanner

More News from this section

Subscribe by Email