Friday April 19th, 2019 - 4:13:am
topbanner
topbanner

ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രധാന പദ്ധതികളും കൈവരിച്ച നേട്ടങ്ങളും

NewsDesk
ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ  പ്രധാന പദ്ധതികളും കൈവരിച്ച നേട്ടങ്ങളും

ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രധാന പദ്ധതികളും കൈവരിച്ച നേട്ടങ്ങളും

1) ഓപ്പറേഷന്‍ കുബേര

2014 ല്‍ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയതും കേരളീയസമൂഹത്തില്‍ ദൂരവ്യാപകമായ ഗുണഫലങ്ങളുളവാക്കിയതുമായ പരിപാടിയായിരുന്നു 'ഓപ്പറേഷന്‍ കുബേര'. കഴുത്തറുപ്പന്‍ ബ്ലേഡ് പലിശക്കാരുടെ പീഡനങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയാതെ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയില്‍ അഞ്ചംഗകുടുംബം ആത്മഹത്യയില്‍ അഭയംതേടിയ ദാരുണസംഭവമാണ് ബ്ലേഡ് - ഗുണ്ടാമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനുവേണ്ടി ഒരു പുതിയ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന് കാരണമായത്. മാസം തോറും 2000 കോടി രൂപയുടെ സമാന്തരസാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തുകൊണ്ടാണ് സ്വകാര്യപണമിടപാടു നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ബ്ലേഡ് മാഫിയയുടെ രൂപത്തില്‍ സംസ്ഥാനത്തെങ്ങും വല വിരിച്ചിരുന്നത്. ഈ മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് പാവപ്പെട്ടവരെയും ഇടത്തരക്കാരെയും രക്ഷിക്കാനുള്ള ശ്രമകരവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് 'ഓപ്പറേഷന്‍ കുബേര' ഏറ്റെടുത്തത്.

അത്യാവശ്യഘട്ടങ്ങളില്‍ വട്ടിപ്പലിശ, കൂട്ടുപലിശ, മീറ്റര്‍ പലിശ, ബ്ലേഡ് പലിശ തുടങ്ങി പല പേരുകളില്‍ പണം പലിശയ്‌ക്കെടുത്ത പാവപ്പെട്ടവരെയും സാധാരണക്കാരെയും ചൂഷണം ചെയ്യുകയും, അവരുടെ സ്വത്തുവകകള്‍ കൈക്കലാക്കുകയും, അവരെ ആത്മഹത്യയിലേക്കുവരെ തള്ളിവിടുകയും ചെയ്ത അനേകം വന്‍കിട- ചെറുകിടകൊള്ളപ്പലിശക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ശിക്ഷ വാങ്ങിക്കൊടുക്കാനും ഇതുമൂലം 'ഓപ്പറേഷന്‍ കുബേര'യിലൂടെ സാധിച്ചു. 2014 മെയ് പതിനൊന്നിന് 'ഓപ്പറേഷന്‍ കുബേര' പദ്ധതി ആരംഭിച്ചശേഷം 19/02/2016 വരെ 14178 റെയ്ഡുകള്‍ നടത്തി 3258 കേസുകള്‍ പലിശക്കാര്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. 2140 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും, അവര്‍ ഈടായി വാങ്ങിയ നിരവധി രേഖകളും പ്രമാണങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. ഇതുവരെ 46797416 (നാലു കോടി അരുപ്പത്തിയേഴുലക്ഷത്തി തൊന്നൂറ്റിയെഴായിരത്തി നാന്നൂറ്റി പതിനേഴ്) രൂപ ഇതുവരെ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പിടിച്ചെടുത്തു. പൊതുജനങ്ങളും മാധ്യമങ്ങളും നല്‍കിയ അകമഴിഞ്ഞ പിന്തുണയാണ് 'ഓപ്പറേഷന്‍ കുബേര'യെ വമ്പിച്ച വിജയമാക്കിയത്.

2) ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ്

നമ്മുടെ വിദ്യാലയ -കലാലയപരിസരങ്ങള്‍ ലഹരി-മയക്കുമരുന്നു മാഫിയയുടെ വലയിലമര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 'ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ്' പദ്ധതിയുടെ ജനനം. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ അതീവദോഷകരമായി ബാധിക്കുന്നതാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. ഇവയുടെ ദീര്‍ഘകാലഉപയോഗം ബാല്യ-കൗമാരങ്ങളുടെ നൈസര്‍ഗ്ഗികമായ എല്ലാ കഴിവുകളെയും മുരടിപ്പിക്കുകയും യുവത്വത്തിന്റെ ചൈതന്യത്തെ കെടുത്തുകയും ചെയ്യുന്നു. ഈ വിപത്തിനെതിരെ ശക്തമായ മുന്നേറ്റത്തിനാണ് 'സേഫ് കാമ്പസ്, ക്‌ളീന്‍ കാമ്പസ്' പദ്ധതിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആഭ്യന്തര-വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകളുടെ പങ്കാളിത്തത്തോടെയും എക്‌സൈസ്-ഗതാഗത-തദ്ദേശസ്വയംഭരണവകുപ്പുകളുടെ പിന്തുണയോടെയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് ഈ പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2014 ജൂണ്‍ 13ന് പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.

• ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ മയക്കുമരുന്നു വില്‍പ്പനക്കാര്‍ക്കെതിരായി പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു. 30/05/2014 യില്‍ 'ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ്' പദ്ധതി ആരംഭിച്ചു. ഇതുവരെ ( 19/02/2016 വരെ) സംസ്ഥാനത്തൊട്ടാകെ 47979 റെയ്ഡുകള്‍ നടത്തി. 13334 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12946 പേരെ അറസ്റ്റ് ചെയ്ത് അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിച്ചു.
• ഹാഷിഷ്,ബ്രൗണ്‍ ഷുഗര്‍, കറുപ്പ്, മയക്കുമരുന്ന്, കഞ്ചാവ്, വിവിധതരത്തിലുള്ള പാന്‍ മസാലകള്‍, മദ്യം, സിഗരറ്റുകള്‍, ബീഡി, ചാരായം, വിദേശമദ്യം എന്നിവ റെയ്ഡുകള്‍വഴി പിടിച്ചെടുക്കുകയുണ്ടായി.
ത്രിതല മോണിറ്ററിംഗ് കമ്മിറ്റിയാണ് 'സേഫ് കാമ്പസ് ക്‌ളീന്‍ കാമ്പസ്' പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള സംസ്ഥാനതലമോണിറ്ററിംഗ് കമ്മിറ്റി, ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതലക്കമ്മിറ്റി, പ്രധാന അധ്യാപകന്‍ ചെയര്‍മാനായ സ്‌കൂള്‍ തലക്കമ്മിറ്റി എന്നിവയാണത്.

• 'ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് ' പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാമൊട്ടുക്കും 9497936171 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി.

• പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എസ്. ബി.സി.ഐ.ഡി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനമാക്കി ഒരു സെക്രേട്ടറിയറ്റ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
• സ്‌കൂളുകളില്‍ പ്രഥമാധ്യാപകന്‍ ചെയര്‍മാനായും സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.റ്റി.എ., വിദ്യാര്‍ത്ഥികള്‍ എന്‍.സി.സി., സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ്, വ്യാപാരി-വ്യവസായിസംഘടന മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപവല്‍ക്കരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം നടപ്പാക്കിവരുന്നത്.
• മയക്കുമരുന്നു വിരുദ്ധനിയമങ്ങളും പുകയില വിരുദ്ധനിയമങ്ങളും അബ്കാരി ആക്ടും കര്‍ശനമായി നടപ്പാക്കുന്നുണ്ട്.

3) ഓപ്പറേഷന്‍ സുരക്ഷ

അക്രമികളെയും സാമൂഹ്യവിരുദ്ധരെയും ഗുണ്ടകളെയും പൂര്‍ണമായും അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിയാണ് ആഭ്യന്തരവകുപ്പ് ഓപ്പറേഷന്‍ സുരക്ഷ പദ്ധതിക്ക് രൂപം നല്‍കിയത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും (കാപ്പ), ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും, ക്രമസമാധാനത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നവരുമായ കുപ്രസിദ്ധ ഗുണ്ടകള്‍ എന്നിവരെയാണ് പ്രധാനമായും ഓപ്പറേഷന്‍ സുരക്ഷയിലൂടെ അഴിക്കുള്ളിലായിക്കൊണ്ടിരിക്കുന്നത്. എ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹയാണ് പദ്ധതിയുടെ സംസ്ഥാനതല കോ-ഓഡിനേഷന്‍ നിര്‍വഹിക്കുന്നത്.

മാഫിയകള്‍ക്കെതിരായ നടപടികള്‍
സംഘടിത കുറ്റകൃത്യങ്ങള്‍ക്കും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ പോലീസ് നടപടി കൂടുതല്‍ കാര്യക്ഷമമായതോടെ ക്രമസമാധാനാന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടുകഴിഞ്ഞു. പല സ്ഥലങ്ങളിലും സമൂഹത്തിന് ഭീഷണിയായി മാറുന്ന മണല്‍ മാഫിയ, മദ്യ-മയക്കുമരുന്നു മാഫിയ, ക്വട്ടേഷന്‍ ഗ്യാങ്ങുകള്‍, അസൂത്രിതമായി സ്ത്രീകളെ ചൂഷണം ചെയ്യുന്ന പെണ്‍വാണിഭ സംഘങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ മുതലായവയെ പൂര്‍ണമായി അമര്‍ച്ച ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സ്ത്രീസുരക്ഷ
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഓപ്പറേഷന്‍ സുരക്ഷ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. അതിനായി കൂടുതല്‍ സ്ത്രീകളെ ശല്യം ചെയ്യുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ ഷാഡോ പോലീസ് ഉള്‍പ്പെടെ ആവശ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി കൈക്കൊണ്ടു. സ്ത്രീകളുടെ യാത്രാ വേളകളിലും പ്രത്യേകിച്ച് അസമയങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിക്കും. റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും ട്രെയിനിലും റെയില്‍വേ പോലീസ് സുരക്ഷ ശക്തിപ്പെടുത്തും.

തുടര്‍ നടപടികള്‍

പോലീസ് നടപടികളുടെ പൂര്‍ണ്ണ പ്രയോജനം സമൂഹത്തിന് ലഭ്യമാകണമെങ്കില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം പ്രധാന കേസുകളുടെ അന്വേഷണ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും കോടതികളില്‍ ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടി ഉറപ്പുവരുത്തുകയും വേണം. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി അത്തരം കേസുകള്‍ പ്രത്യേകമായി കണ്ടെത്തി അവയില്‍ കാലതാമസമില്ലാതെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാവുന്നതാണ്. കേരളീയ സമൂഹം വളരെ ഉത്കണ്ഠയോടെ വീക്ഷിക്കുന്ന സാമൂഹ്യ വിരുദ്ധ ഭീഷണി അമര്‍ച്ച ചെയ്യുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ സുരക്ഷയുമായി മുന്നോട്ട് പോകും.

ഓപ്പറേഷന്‍ സുരക്ഷ ഇതുവരെ
2015 ഫെബുവരി 25 ന് ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയിലൂടെ 20/02/2016 വരെ 167380 പേര്‍ക്കെതിരെ നടപടിയെടുത്തു. തിരുവനന്തപുരം സിറ്റി-5885, തിരുവനന്തപുരം റൂറല്‍- 16229, കൊല്ലം സിറ്റി- 7715, കൊല്ലം റൂറല്‍-8374, പത്തനംതിട്ട- 2998, ആലപ്പുഴ-8751, കോട്ടയം-1813, ഇടുക്കി-1325, എറണാകുളം സിറ്റി- 10720, എറണാകുളം റൂറല്‍-11909, തൃശ്ശൂര്‍ സിറ്റി- 7496, തൃശ്ശൂര്‍ റൂറല്‍-4835, പാലക്കാട്- 14864, മലപ്പുറം- 8978, കോഴിക്കോട് സിറ്റി-8350, കോഴിക്കോട് റൂറല്‍-7142, വയനാട്-4953, കണ്ണൂര്‍ - 23284, കാസര്‍ഗോഡ്- 11759 എന്നിങ്ങനെയാണ് ഓരോ ജില്ലയിലെയും നടപടിയെടുത്തവരുടെ എണ്ണം.

4) സൈബര്‍ ഡോം
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനുമായി ആഭ്യന്തരവകുപ്പിന്റെ കീഴില്‍ സൈബര്‍ ഡോം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 17/02/2016 ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി നിര്‍വ്വഹിച്ചു. ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ടെക്‌നോപാര്‍ക്കില്‍ 2000 ചതുരശ്ര അടി സ്ഥലത്താണ് സൈബര്‍ ഡോം നിലവില്‍ വന്നത്. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരികയും ഈ വിഭാഗത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും വ്യക്തികളും സ്ഥാപനങ്ങളും അതിന് ഇരകളാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടു കോടി രൂപയുടെ മുതല്‍മുടക്കില്‍ പൊതു-സ്വകാര്യപങ്കാളിത്തത്തോടെ സൈബര്‍ ഡോം സ്ഥാപിച്ചത്. സ്വകാര്യ സോഫ്റ്റ് വെയര്‍ വിദഗ്ധര്‍ സൗജന്യമായി ഈ പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് നിരീക്ഷണം, വെര്‍ച്വല്‍ പൊലീസിംഗ്, സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുക, സൈബര്‍ സുരക്ഷാഭീഷണി പരിശോധിക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക, സൈബര്‍ ഫോറന്‍സിക്, വേര്‍ച്വല്‍ കോടതികള്‍, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള ട്രാക്കിംഗ് സിസ്റ്റം, കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുക, ചൈല്‍ഡ് ഐ.ഡി. സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കുക, വിക്ടിം ഐഡന്റിഫിക്കേഷന്‍ സോഫ്റ്റ് വെയറുകള്‍ നിര്‍മിക്കുക, സൈബര്‍ സെക്യൂരിറ്റി അഡൈ്വസറി, സൈബര്‍ സെക്യൂരിറ്റി ബോധവത്കരണം, മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരശേഖരണം, ക്രിമിനലുകളെയും ചിത്രങ്ങളെയും തിരിച്ചറിയുന്ന സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുക, വിരലടയാളങ്ങള്‍ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍, ഓണ്‍ ലൈന്‍ നെറ്റ്‌വര്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ ഇരുപത്തിരണ്ടോളം സേവനങ്ങളാണ് സൈബര്‍ ഡോം പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.

5) ശുഭയാത്ര - 2015

കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന റോഡപകടങ്ങില്‍ ഓരോ വര്‍ഷവും 4000 ഓളം പേര്‍ മരിക്കുകയും, ഏകദേശം 35,000 പേര്‍ പരിക്കേല്‍ക്കുകയും ചെയ്യുന്നത് ഉത്ക്കണ്ഠയുണ്ടാക്കുന്ന വിഷയമായതിനാല്‍ റോഡ് ഗതാഗത സുരക്ഷയ്ക്കും ഗതാഗത നിയമങ്ങള്‍ നടപ്പിലാക്കുന്നതിലേയ്ക്കുമായി ഒരു സമഗ്ര കര്‍മ്മ പദ്ധതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഊര്‍ജിതമായ ഒരു കര്‍മ്മ പദ്ധതി നടപ്പാക്കേണ്ടതായുണ്ട്. ആയതുകൊണ്ട് കേരള സര്‍ക്കാരും കേരളാ പോലീസും യോജിച്ച് 'ശുഭയാത്ര 2015' എന്ന പേരില്‍ ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ മൂന്ന് പ്രധാന വിഷയങ്ങള്‍, അതായത് ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുക, ട്രാഫിക് പ്രവര്‍ത്തികള്‍ ചെയ്യുക, ട്രാഫിക് ബോധകരണം നടത്തുക എന്നിവ ലക്ഷ്യമാക്കി ബൃഹത്തായ ഒരു കര്‍മ്മ പദ്ധതി നടപ്പിലാക്കുയാണ്. എല്ലാ വിഭാഗങ്ങളുടെയും ബഹുമുഖ സഹകരണത്തിലൂടെ കേരളത്തിലെ റോഡ് ഗതാഗതം സുഗമമാക്കി കൂടുതല്‍ സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുകയെന്നുള്ളതാണ് ഈ പദ്ധതി മുഖേന മുഖ്യമായും വിഭാവനം ചെയ്യുന്നത്.
ഈ പദ്ധതിയില്‍ താഴെപ്പറയുന്ന ഉപഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

1) അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാഫിക് നിയമം നടപ്പിലാക്കല്‍
അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, സാഹസികമായും അലക്ഷ്യമായും വാഹനമോടിക്കല്‍ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും റോഡപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇവയെ നിയന്ത്രിക്കുന്നതിലേയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാഫിക് നിയമം നടപ്പിലാക്കുന്നത് 2015 ല്‍ ആരംഭിക്കുന്നതാണ്.

ി എല്ലാ പ്രധാന റോഡുകളിലും അമിത വേഗത കണ്ടുപിടിക്കുന്നതിനുള്ള ക്യാമറകള്‍ സ്ഥാപിക്കുക.
ി എല്ലാ പോലീസ് സ്റ്റേഷനുകളിലും കൈകൊണ്ടു ഉപയോഗിക്കാവുന്ന വേഗത പരിശോധന
ി ഉപകരണം (ടുലലറ ഞമറമൃ)െ ലഭ്യമാക്കുക.
ി എല്ലാ പോലീസ് സ്റ്റേഷനുകളിലും അഹരീാലലേൃ ലഭ്യമാക്കുക.
ി ട്രാഫിക് പിഴ സ്വീകരിക്കുന്നത് ബാങ്കുകള്‍ വഴി ആക്കുക.
ി പിഴ ഒടുക്കുന്നത് ഇൃലറശ േഇമൃറ /ഉലയശ േഇമൃറ വഴി ആക്കുക.
ി മദ്യപിച്ച് വാഹമോടിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്യീകരിക്കുക.
ി ഒലഹാല േനിയമം കര്‍ശനമാക്കുക.

2) കാര്യക്ഷമമായ സംവിധാനത്തിലൂടെ ഫലപ്രദമായ റോഡ് ഗതാഗത നിയന്ത്രണം
നടപ്പിലാക്കുക

ി ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും ട്രാഫിക് നിയമം നടപ്പിലാക്കുന്നതിനും ഒരു പ്രത്യേക പോര്‍ട്ടല്‍ ഉണ്ടാക്കുക.
ി •ട്രാഫിക് ഇ-മെയില്‍/വാട്ട്‌സ് അപ്പ് പേജ്/ ട്രാഫിക് പരാതി, നിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടി പ്രത്യേക ഫേയ്‌സ് ബുക്ക്.
ി ട്രാഫിക് പരാതി, ചിത്രങ്ങള്‍, വീഡിയോ എന്നിവ അയക്കുന്നതിന് പ്രത്യേക വാട്ട്‌സ് അപ്പ് നമ്പര്‍
ി 1099 എന്ന ട്രാഫിക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംസ്ഥാനത്തിലുടനീളം ട്രാഫിക് പ്രശ്‌ന പരിഹാരത്തിന് ഫലപ്രദമായി നടപ്പില്‍വരുത്തുക.
ി ഗതാഗതക്കുരുക്ക് സംബന്ധിച്ച വിവരങ്ങള്‍ ഓരോ നിമിഷവും കൈമാറുന്നതിന് എഫ്. എം. റേഡിയോയുമായി ബന്ധം സ്ഥാപിക്കുക.

3) ഫലപ്രദമായ റോഡ് ഗതാഗതം നടപ്പിലാക്കുന്നതിന് ട്രാഫിക് ബോധവല്‍ക്കരണ
സംവിധാനം

ി ട്രാഫിക് ബോധവല്‍ക്കരണത്തിനു വേണ്ടിയുള്ള ഹ്രസ്വമായ വാര്‍ത്താ കുറിപ്പ് എല്ലാ ജില്ലകളിലും കുട്ടികള്‍ക്കിടയില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിനു വേണ്ടി ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കുക.
ി മൊബൈല്‍ ഡിജിറ്റല്‍ ട്രാഫിക് പാര്‍ക്ക്/മൊബൈല്‍ ട്രാഫിക് ഇലട്രോണിക് പാര്‍ക്ക് സ്ഥാപിക്കുക
ി എല്ലാ സ്‌കൂളുകളിലും ട്രാഫിക് ക്ലബുകള്‍ രൂപീകരിക്കുക.
ി തിരുവനന്തപുരത്തും, കൊച്ചിയിലും ട്രാഫിക് ട്രയിനിംഗ് ഇന്‍സ്റ്റിറ്റൂട്ട് സ്ഥാപിക്കുക.
ി ഗതാഗത സുരക്ഷയ്ക്കായുള്ള നല്ല സേവനത്തിന് ആമറഴല െീള ഒീിീൗൃ സമ്മാനിക്കുക.
ി സോഫ്റ്റ് (ടഛഎഠ ടമ്‌ല ഥീൗൃ എലഹഹീം ഠൃമ്‌ലഹഹലൃ) അപകടത്തില്‍ ഇരയാകുന്ന ആളുകളെ സഹായിക്കുന്നതിന് പൊതു ജനങ്ങളെ പ്രോത്‌സാഹിപ്പിക്കുക.
ി അപകടത്തില്‍ പെടുന്നവരുടെ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കുക.

4) ഗതാഗത നിയമം നടപ്പിലാക്കുന്നതിന് പൊതുവായുള്ള ട്രാഫിക് ബോധവല്‍ക്കരണ
സംവിധാനം

ി ട്രാഫിക് ആൃമിറ അായമമൈറീൃ മാരെ നിയമിക്കുക.
ി വാഹനങ്ങളില്‍ ട്രാഫിക് നിര്‍ദ്ദേശ സ്റ്റിക്കറുകള്‍ പതിപ്പിക്കുക.
ി അവയവദാന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുക
• ി മദ്യപിച്ചുള്ള വാഹനമോടിക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണം
ി ഗതാഗത നിയമത്തിനെക്കുറിച്ചുള്ള എക്‌സിബിഷന്‍/ഡോക്കുമെന്ററി/ ബുക്ക്‌ലെറ്റ്‌സ്/പോസ്‌റ്റേഴ്‌സ് ഗതാഗതസുരക്ഷാമാസം/ഹോണ്‍ ഇല്ലാ ദിവസം എന്നിവ ആചരിക്കുക

5) ആജഇഘ സഹകരണത്തോടുകൂടി അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്നതിനായി ഹൈവേ ആമ്പുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുക.

6) പൊലീസ് യൂണിവേഴ്‌സിറ്റി

കേരള സര്‍ക്കാര്‍ സ്ഥാപിക്കുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ പൊലീസ് സയന്‍സസ് ആന്‍ഡ് ഇന്റേണല്‍ സെക്യുരിറ്റി യാഥാര്‍ഥ്യത്തിലേക്ക്. എന്‍.ആര്‍. മാധവമേനോന്‍ ചെയര്‍മാനായ കമ്മിറ്റിയാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് യൂണിവേഴ്‌സിറ്റി ഒരുങ്ങുന്നത്. ഇതിനായി കര്യവട്ടത്തെ കേരള യുണിവേഴ്‌സിറ്റി ക്യാമ്പസില്‍ 22 എക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി. കൂടാതെ പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ യൂണിവേഴ്‌സിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി ഡോ. എം എന്‍ കൃഷ്ണമൂത്തിയാണ് സര്‍വ്വകലാശാല നോഡല്‍ ഓഫീസര്‍.
പൊലീസ് സേനയെ പ്രൊഫഷണല്‍ ആക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയെപ്പോലുള്ള സങ്കീര്‍ണ്ണമായ സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ള രാജ്യത്ത് സുരക്ഷ എന്ന സങ്കല്‍പ്പത്തിന് പുതിയ മാനങ്ങള്‍ നല്‍കുക എന്നതുകൂടിയാണ് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന്റെ പ്രധാനലക്ഷ്യം. പൊലീസുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുകയും ഗവേഷണ സൗകര്യം ഒരുക്കുകയും ചെയ്യും. അധ്യാപനം, ഗവേഷണം, പരിശീലനം എന്നീ മേഖലകള്‍ക്കു പ്രാധാന്യം നല്‍കി ആയിരിക്കും സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം. അതോടൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ, സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട നയരൂപവല്‍ക്കരണത്തിന് സഹായിക്കുക, ആഭ്യന്തരസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കാനായി ആ രംഗങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന 'തിങ്ക് ടാങ്ക്' രൂപവല്‍ക്കരിക്കുക എന്നിവയും സര്‍വ്വകലാശാലയുടെ ഉദ്ദേശ്യങ്ങളാണ്.
പൊലീസ് സയന്‍സ്, ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്റ്റ്രേഷന്‍ , കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തല്‍, പൊതുസുരക്ഷയുടെ കാര്യത്തില്‍ പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കല്‍ എന്നിവയ്ക്കും പ്രാമുഖ്യം നല്‍കും.

7)ഹര്‍ത്താല്‍ നിയന്ത്രണ ബില്ല്
ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ആഭ്യന്തര വകുപ്പിന്റെ താല്‍പര്യ പ്രകാരമാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി പരാതികളും നിവേദനങ്ങളും സര്‍ക്കാരിന് ലഭിച്ചിരുന്നു. മാത്രമല്ല ഹര്‍ത്താല്‍ നിയന്ത്രിക്കേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ച് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ആക്റ്റ് എന്ന പേരിലുള്ള ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഹര്‍ത്താല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ് ബില്‍ കൊണ്ടുദ്ദേശിക്കുന്നത്.

ഹര്‍ത്താലുകളുടെ നിയന്ത്രണം
1. ഈ ആക്റ്റ് നിലവില്‍ വന്നാല്‍ ആക്റ്റ് പ്രകാരം അനുവദനീയമായ രീതിയിലല്ലാതെ ഏതെങ്കിലും വ്യക്തിക്കൊ, സംഘത്തിനോ, സംഘടനക്കോ എതെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുവാനോ നടത്തുവാനോ ഉള്ള അവകാശം ഉണ്ടായിരിക്കുന്നതല്ല.
2. മാധ്യമങ്ങള്‍ മുഖേനയുള്ള മൂന്ന് ദിവസത്തെ അറിയിപ്പ് കൂടാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനോ, ഹര്‍ത്താലിന് പ്രേരിപ്പിക്കാനോ പാടുള്ളതല്ല.
3. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജീവനും സ്വത്തിനും ഉണ്ടാകുന്ന വിനാശത്തിനോ, നാശ നഷ്ടത്തിനോ ഉള്ള നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടി നിശ്ചയിക്കപ്പെടുന്ന തുക ഈടായി നിക്ഷേപിക്കേണ്ടതാണ്.

8) വിജിലന്റ് കേരള
പൊതു സമൂഹവുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ജനങ്ങള്‍ വിവിധ ആവിശ്യങ്ങള്‍ക്കായി ദിനംപ്രതി ആശ്രയിക്കുന്നതും ഇവയെ ആണ്. അഴിമതിയുടെ ദുര്‍ഗന്ധം സാധാരണക്കാരായ ജനങ്ങള്‍ കൂടുതലനുഭവിക്കുന്നതും ഈ സ്ഥാപനങ്ങളില്‍ നിന്നാണ്.

അതുകൊണ്ട് തന്നെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ കാഹളം മുഴങ്ങേണ്ടതും ഈ കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും, ആ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളിലെയും അഴിമതി തടയുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തിയാണ് വിജിലന്റ് കേരള ആവിഷ്‌കരിച്ചിരിക്കുന്നത്. ലോക ചരിത്രത്തിലെ എല്ലാമഹത്തായ നവോത്ഥാന ശ്രമങ്ങളും ആരംഭിച്ചത് താഴെ തട്ടില്‍ നിന്നാണ്. അതേ മാതൃകയാണ് വിജിലന്റ് കേരളയുടെ കാര്യത്തിലും അനുവര്‍ത്തിച്ചിരിക്കുന്നത്.

ജനകീയ പങ്കാളിത്തത്തോടെ , ജനങ്ങളെ മുന്‍ നിര്‍ത്തി അഴിമതിയെന്ന വടവൃക്ഷത്തിന്റെ അടിവേരറുക്കുക എന്നതാണ് വിജിലന്റ് കേരളയുടെ ലക്ഷ്യം. നടത്തിയ അഴിമതി കണ്ടെത്തുകയും കേസെടുക്കുകയും ചെയ്യുക എന്ന സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി അഴിമതിക്കായുള്ള ശ്രമത്തെ പോലും തടയുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പൗരകേന്ദ്രീകൃതവും- പൗര സൗഹൃദവുമായ ഒരു മുന്നേറ്റത്തിലൂടെ മാത്രമെ വിജിലന്റ് കേരളയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സഫലമാവുകയുള്ളു. ജനങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുന്നു, അവര്‍ക്ക് എല്ലാ സഹായവും, പിന്തുണയും നല്‍കിക്കൊണ്ട് വിജിലന്‍സ്- പൊലീസ് സംവിധാനവും, മറ്റ് വകുപ്പുകളിലെ ഉദ്യേഗസ്ഥരും നില കൊള്ളുന്നു. ചുരുക്കത്തില്‍ പരിപൂര്‍ണമായും ജനകീയ പങ്കാളിത്തമുള്ള, ജനകീയ നേതൃത്വമുള്ള അഴിമതിക്കെതിരായ ഒരു രക്ത രഹിത വിപ്‌ളവം ,അതാണ് വിജിലന്റ് കേരള.
ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് 100 % അഴിമതി വിമുക്ത പദ്ധതി നടത്തിപ്പും, ഭരണ സംവിധാനങ്ങളുമാണ് വിജിലന്റ്‌കേരള പദ്ധതി നടപ്പിലാകുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
വിജിലന്റ്് കേരളയുടെ ലക്ഷ്യങ്ങള്‍

(1) ഒരു പ്രദേശത്തെ ഏതെങ്കിലും സര്‍ക്കാര്‍ സ്‌കീമിലോ, പദ്ധതിയിലോ, പണിയിലോ, നടത്തിപ്പിലോ, ഓഫീസിലോ അഴിമിതി കണ്ടാല്‍ സത്യസന്ധമായും കൃത്യമായും വ്യക്തമായുംവേേു://്ശഴശഹമിസേലൃമഹമ.ശി എന്ന വെബ് സൈറ്റിലെ എന്റെ പ്രശ്‌നം ലിങ്കില്‍ പോസ്റ്റ് ചെയ്യുന്നത് പ്രദേശത്തെ അഴിമതിരഹിതമാക്കാന്‍ സഹായകമാകും. എന്റെ പ്രശ്‌നമായി കണ്ട് അതിന്റെ പരിഹാരത്തിനായി ആ പ്രദേശത്തെ ആളുകള്‍ പങ്കാളികളാവുക എന്നതാണ് ഉദ്ദേശിക്കുന്നത്
(2 അഴിമതി നടന്നതിന് നടപടിയെടുക്കുക എന്ന പരമ്പരാഗത രീതിയില്‍ നിന്നു മാറി അഴിമതി നടക്കുന്നതിനു മുമ്പേ അതിനുള്ള സാധ്യതകള്‍ പൂര്‍ണമായി അടക്കുക എന്നതാണുദ്ദേശിക്കുന്നത്.
(3) എപ്പോഴും പരാതി നല്‍കുക എന്ന രീതിയില്‍ നിന്നും പങ്കാളിത്ത പ്രശ്‌നപരിഹാരമെന്ന പുത്തന്‍ സംസ്‌കാരത്തിലേക്കുള്ള മാറ്റമാണ് വിജിലന്റ് കേരള ലക്ഷ്യമിടുന്നത്. പരാതികള്‍ നല്‍കിയശേഷം മറ്റാരെങ്കിലും പരിഹരിച്ച് നല്‍കട്ടെ എന്ന മനോഭാവം ശീലിച്ചു പോന്നിട്ടുള്ളവരാണ് ജനങ്ങളില്‍ ഭൂരിഭാഗവും. ഒരു തദ്ദേശസ്വയംഭരണ പ്രദേശത്തെ പല പരാതികളും അല്പം ശ്രദ്ധ വയ്ക്കുകയാണെങ്കില്‍ പ്രദേശ വാസികള്‍ക്കുതന്നെ കൂട്ടായ്മയിലൂടെ പരിഹരിക്കാവുന്നതാണ്.
(4) നിയമ പരമായ അജ്ഞത കൊണ്ട് തന്നെ പല സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ് സമയോചിതമായോ, വേണ്ട ഗുണനിലവാരത്തിലോ, അളവിലോ കിട്ടാതെ വരുകയാണ്. അതുകൊണ്ട് തന്നെ, പൊതുജനങ്ങള്‍ക്ക് നിയമ പരിജ്ഞാനം നല്‍കുന്നതോടൊപ്പം എങ്ങിനെയാണ് തന്റെ പ്രശ്‌നത്തിന് പ്രതികരിക്കേണ്ടത് എന്നും മനസ്സിലാക്കി കൊടുക്കുക എന്ന പരമ പ്രധാനമായ ലക്ഷ്യവും വിജിലന്റ് കേരളയ്ക്കുണ്ട്.
(5) ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പ്രശ്‌നത്തിന് പരിഹാരം നേടുകയും ഇതേ തരം പ്രശ്‌നങ്ങള്‍ ഒരു പ്രദേശത്ത് വീണ്ടും ഉണ്ടാകാതിരിക്കുക എന്നതും വിജിലന്റ് കേരള ലക്ഷ്യമിടുന്നുണ്ട്.
(6) പൊതുജനങ്ങളുടെ മേല്‍ നോട്ടത്തില്‍ സാമൂഹിക നിരീക്ഷണ വേദികള്‍ സൃഷ്ടിച്ചെടുത്ത് പദ്ധതി വിഹിതത്തിന്റെ ശരിയായ വിതരണവും നിര്‍വ്വഹണവും സര്‍ക്കാര്‍ സേവനങ്ങളും നൂറു ശതമാനവും ഉറപ്പാക്കുകയെന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
(7) അഴിമതിക്ക് ശിക്ഷ നേടിക്കൊടുക്കുക എന്നതല്ല ഈ പദ്ധതിയുടെ ലക്ഷ്യം, മറിച്ച് ശിക്ഷിക്കപ്പെടുവാനുള്ള സാദ്ധ്യത സൃഷ്ടിക്കാതിരിക്കുക എന്നതാണ്.
പൈലറ്റ് പ്രോജെക്ടായി എറണാകുളം മുതല്‍ വടക്കോട്ട് കാസര്‍ഗോഡ് വരെ എട്ടു ജില്ലകളിലെ 44 പഞ്ചായത്തുകളില്‍ 2014 സെപ്റ്റംബര്‍ മാസം വിജിലന്റ് കേരള പദ്ധതി ആരംഭിച്ചു. 2015 മാര്‍ച്ചില്‍, മുനിസിപ്പാലിറ്റികളും, കോര്‍പറേഷനുകളും കൂടി പൈലറ്റ് പ്രോജക്ടായി തിരഞ്ഞെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

9) ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം

ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെട്ട മറ്റ് ഓഫീസുകളെയും കമ്പ്യൂട്ടര്‍ ശ്യംഖലയിലൂടെ ബന്ധിപ്പിക്കുന്ന കേന്ദ്രപദ്ധതിയായ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് സിസ്റ്റംസ് (ഇഇഠചട) നിലവില്‍ വന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഇന്ത്യയിലെ കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ പൊലീസ് സംവിധാനങ്ങളെ ഒരു നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിക്കുകയാണ് ഈ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. രാജ്യത്തെ 14,000 പൊലീസ് സ്റ്റേഷനുകളെയും ബന്ധപ്പെട്ട 6000 ഓഫീസുകളെയും വകുപ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി നടപ്പിലാകുന്നതോടെ പൊലീസ് സേനകള്‍ക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള പൊലീസ് സംവിധാനങ്ങളുമായി ഈ നെറ്റ് വര്‍ക്കിലൂടെ ബന്ധപ്പെടാനാവും. അന്തസ്സംസ്ഥാനകുറ്റകൃത്യങ്ങള്‍, മയക്കുമരുന്നുമാഫിയ, മനുഷ്യക്കടത്തുമാഫിയ തുടങ്ങിയവുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന് ഇത് പൊലീസിനെ സഹായിക്കും.
ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി ഈ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2012 ഒക്ടോബറില്‍ ഈ പ്രൊജക്ടില്‍ കേരളം കാണിച്ച താത്പര്യം മുന്‍നിര്‍ത്തി കേരളത്തെ പൈലറ്റ് സ്റ്റേറ്റ് ആയി കേന്ദ്രം തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍ എന്നീ സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇവിടങ്ങളില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജനുവരി പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുകയുണ്ടായി. തുടര്‍ന്ന് സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമായിട്ടാണ് രാജ്യത്ത് ഈ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് നേടാന്‍ സാധിച്ചത്. മലപ്പുറം ജില്ലയിലെ 28 പൊലീസ് സ്റ്റേഷനുകളിലാണ് പദ്ധതിക്കു തുടക്കമായത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിലൂടെ ഓണ്‍ലൈനായി എഫ്.ഐ.ആര്‍. തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമെന്ന സ്ഥാനം ഇതോടെ കേരളം കൈവരിച്ചു.


10) വാഹനാപകടങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാലക്ക റ്റോള്‍ ഫ്രീ നമ്പര്‍

വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ ഫലമായി നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്ന അതീവദുഖകരമായ സ്ഥിതിവിശേഷത്തിന് ഫലപ്രദവും, സത്വരവുമായ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ംംം.ളമരലയീീസ.രീാ/ൃമാലവെരവലിിശവേമഹമ എന്ന തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് മുഖേന ആഭ്യന്തരമന്ത്രി നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് അമ്പരപ്പിക്കുന്ന പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ലഭിച്ചത്. അരൂരിനടുത്ത് റോഡപകടത്തെത്തുടര്‍ന്ന് പരുക്കേറ്റ രണ്ടു യുവാക്കള്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ മണിക്കൂറുകളോളം റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ച പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തരമന്ത്രി ഫെയ്‌സ് ബുക്കിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്. 25 ലക്ഷത്തിലധികം പേര്‍ ആ പോസ്റ്റ് വീക്ഷിക്കുകയും പതിനായിരക്കണക്കിനാളുകള്‍ നിരവധി പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ജനങ്ങളില്‍നിന്ന് ഉണ്ടായ അഭൂതപൂര്‍വ്വമായ ഈ പ്രതികരണം ഈ വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാനായി ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടാന്‍ പ്രേരകമായി. യോഗത്തില്‍, വഴിയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വാഹനാപകടങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്യാനായി ഒരു നാലക്ക റ്റോള്‍ ഫ്രീ ഫോണ്‍ നമ്പര്‍ (1099) ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തു. അപകടങ്ങള്‍ക്ക് ദൃക്‌സാക്ഷികളാകുന്ന പലരും അപകടങ്ങള്‍ക്ക് ഇരയാകുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ മടിക്കുന്നതുമൂലമാണ് മരണനിരക്ക് ഉയരുന്നത്. നിയമത്തിന്റെ നൂലാമാലകളും, വ്യക്തിപരമായ അസൗകര്യങ്ങളുമാണ് പലരും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്നതില്‍നിന്നു പിന്തിരിയാന്‍ കാരണം. അത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ നോക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം പൊലീസിനു നല്‍കിയിട്ടുണ്ട്. മാത്രമല്ല, അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് അതിനു ചെലവാകുന്ന തുക അതതു പ്രദേശത്തെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതിനും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം , കൊച്ചി നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ റ്റോള്‍ ഫ്രീ നമ്പര്‍ സേവനം ലഭ്യമാകുക. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ഈ സേവനം ലഭ്യമാക്കും.

11) സ്‌മൈല്‍ (ടങകഘഋ ടലമാഹല ൈങലറശരമഹ കിലേൃ്‌ലിശേീി ളീൃ ഘശളല ഇമൃല ഋാലൃഴലിരശല)െ നടപ്പിലാക്കി

സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്ന വ്യക്തികള്‍ക്ക് അടിയന്തരമായി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കുന്നതിന് സഹായകരമായ ഒരു പദ്ധതിയാണ് ടങകഘഋ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈവേ പട്രോളിംഗ് സംവിധാനത്തില്‍ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ, അപകടത്തിന് ഇരയാകുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നതിനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പദ്ധതി. അപകടം കഴിഞ്ഞ ആദ്യമണിക്കൂറില്‍ത്തന്നെ (ഏീഹറലി വീൗൃ) പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമായാല്‍ വിലപ്പെട്ട ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ സാധിക്കും.

12) ഷെയ്പ് (SHAPE Systematic Health Assessment for P

English summary
Ramesh chennithala oppam press meet alappuzha
topbanner

More News from this section

Subscribe by Email