Monday September 24th, 2018 - 11:39:pm
topbanner

രാജീവ്ഗാന്ധി, നവയുഗ ഭാരതത്തിന്റെ രാജശില്പി: സതീശൻ പാച്ചേനി

bincy
രാജീവ്ഗാന്ധി, നവയുഗ ഭാരതത്തിന്റെ രാജശില്പി: സതീശൻ പാച്ചേനി

കണ്ണൂർ: ആധുനിക ലോകത്തിന്റെ വളർച്ചക്കനുസരിച്ച് ഇന്ത്യാ രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയെ വളർത്താനും ലോകത്തിലെ വികസിത രാജ്യങ്ങളോട് ഒപ്പമെത്തിക്കാൻ യുഗ പ്രഭാവനെപ്പോലെ പരിശ്രമിച്ച നവയുഗ ഭാരതത്തിന്റെ രാജശില്പിയാണ് രാജീവ്ജിയെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ഛായാചിത്രത്തിൽ നടത്തിയ പുഷ്പാർച്ചനയിലും തുടർന്ന് നടന്ന അനുസ്മരണ പരിപാടിക്കും നേതൃത്വം കൊടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഏകോപനവും സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രം ആവശ്യമായ എല്ലാ സഹായവും ആവശ്യപ്പെടുന്ന ഉടൻ നല്കുന്നതിൽ ജാഗ്രത കാണിച്ച രാജീവ് ഗാന്ധിയുടെ പ്രവർത്തന ശൈലി, പ്രളയക്കെടുതി മൂലം ജീവിതം ദുസ്സഹമായ കേരളക്കരയിലെ ജനങ്ങൾ ഇപ്പോൾ ഓർത്തു പോവുകയാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.

അനുസ്മരണ പരിപാടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ, എം.പി മുരളി,സി.ടി.ഗിരിജ, കെ ബാലകൃഷ്ണൻ മാസ്റ്റർ, പൊന്നമ്പത്ത് ചന്ദ്രൻ, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, എം.പി.വേലായുധൻ, ടി.ജയകൃഷ്ണൻ, അജിത്ത് മാട്ടൂൽ, കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ ഭാരവാഹികൾ നേതൃത്വം നല്കി.

English summary
Rajiv Gandhi The architect of the Navaghat Bharat Satheesan Pacheen
topbanner

More News from this section

Subscribe by Email