Monday September 24th, 2018 - 3:37:am
topbanner

കാലവർഷം : വയനാട് ജില്ലയിൽ മരണം നാലായി 10,949 പേരെ പുനരധിവസിപ്പിച്ചു

bincy
കാലവർഷം : വയനാട് ജില്ലയിൽ മരണം നാലായി 10,949 പേരെ പുനരധിവസിപ്പിച്ചു

വയനാട് : രണ്ടുദിവസം തിമിർത്തു പെയ്ത മഴയിൽ ജില്ല ഇതുവരെ അനുഭവിക്കാത്ത ദുരിതക്കയത്തിലൂടെയാണ് കടന്നുപോകുന്നത്. മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ഇതുവരെ ദമ്പതികളടക്കം നാലുപേർ മരിച്ചു. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മംഗലശ്ശേരി വീട്ടിൽ റസാഖ് (40), ഭാര്യ സീനത്ത് (32),
വൈത്തിരി പോലിസ് സ്റ്റേഷനടുത്തുള്ള ലക്ഷംവീട് കോളനിയിലെ തോളിയിലത്തറ ജോർജിന്റെ ഭാര്യ ലില്ലി (62), വെള്ളാരംകുന്നിൽ മണ്ണിടിച്ചലിൽപ്പെട്ട് മൂപൈനാട് കടൽമാട് സ്വദേശി
വാറങ്ങോട്ട് ഷൗക്കത്തലി (33) എന്നിവരാണ് മരിച്ചത്.

വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളിൽ നിന്നും 10,949 പേരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ245.37 മില്ലിമീറ്റർ മഴ ലഭിച്ചു. മൺസൂണിൽ ഇതുവരെ 2670.56 മില്ലിമീറ്റർ മഴലഭിച്ചതായാണ് കണക്ക്. 20 വീടുകൾ പൂർണമായും 536 വീടുകൾ ഭാഗികമായും നശിച്ചു. ജില്ലയിൽ ഇതുവരെ മഴക്കെടുതിയിൽ ഒൻപതു ജീവൻ നഷ്ടപ്പെട്ടു.

23 പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റു. പടിഞ്ഞാറത്തറ ബാണാസുരസാഗർ റിസർവോയറിലെ ജലനിരപ്പ് 775.6 എംഎസ്എൽ ആണ്. കാരാപ്പുഴയിൽ 758.2 എംഎസ്എൽ രേഖപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങളിൽ ഉൗർജിത രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ജില്ലയിലെ പൊലിസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനാ പ്രവർത്തകർക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24മണിക്കൂറും കൺട്രോൾറൂംപ്രവർത്തിക്കുന്നുണ്ട്. ജില്ലാ കളക്ടർ എ.ആർ അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവർ 9747707079,
9746239313, 9745166864 എന്നി നമ്പറുകളിൽ ബന്ധപ്പെടണം. ദേശീയ ദുരന്ത നിവാ
രണ സേന, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി.എസ്.സി), നാവികസേന എന്നിവരുടെ 150 സൈനികർ അടങ്ങിയ സംഘം ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. കൂടാതെ ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യു സംഘവും പൊലിസും സമയോചിത ഇടപ്പെടൽ നടത്തുന്നുണ്ട്.

മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ പേരും പങ്കാളികളാവണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. വൈദ്യ സഹായം ഉൾപ്പെ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഴുവൻ പേരും പങ്കാളികളാവണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. വൈദ്യ സഹായം ആവശ്യമായി വരുന്നവർ എന്നി നമ്പറുമായി ബന്ധപ്പെടണം 9747707079, 9746239313, ജില്ലാ ഇൻഫർമേഷൻ ഒാഫീസ്, വയനാട്
സഹായങ്ങൾക്കായി താഴെ പറയുന്ന കളക്ടറേറ്റ് ജീവനക്കാരുമായി ബന്ധ
പ്പെടണം. ബി. അഫ്സൽ (സീനിയർ സുപ്രണ്ട്) - 9447707079, പി. സെബാസ്റ്റ്യൻ -
9746239313, സന്ദീപ് - 9745166864.

Read more topics: wayanad, district, Raining,
English summary
Raining In the wayanad district Rehabilitated
topbanner

More News from this section

Subscribe by Email