Friday February 22nd, 2019 - 2:12:am
topbanner

ആര്‍.എസ്.എസ് അക്രമം; മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

sadk
ആര്‍.എസ്.എസ് അക്രമം; മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

പട്ടാമ്പി(പാലക്കാട്): ആര്‍.എസ്.എസ് അക്രമത്തില്‍ മൂന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പുതിയ വീട്ടില്‍ നസീഫ് (29), കുണ്ടുകാട്ടില്‍ അശ്‌റഫ് (28 ), കറുപ്പന്‍ വളപ്പില്‍ സഹീര്‍ (27) എന്നിവരെയാണ് പരുക്കേറ്റ് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈ മാസം പതിനേഴിന് ഒറ്റപ്പാലത്ത് നടക്കുന്ന പോപ്പുലര്‍ഫ്രണ്ട് യൂണിറ്റി മാര്‍ച്ചിന്റെ പ്രചാരണ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന പ്രവര്‍ത്തകരെ അനൂപ്, നിഖില്‍, എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ ആര്‍.എസ്.എസ് ഗുണ്ടാ സംഘം ആക്രമിക്കുകയായിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് വിദഗ്ദ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Viral News

Read more topics: Palakkad, RSS, hospitalised
English summary
Palakkad, RSS, Popular front, fight, three, hospitalised
topbanner

More News from this section

Subscribe by Email