topbanner
Monday October 23rd, 2017 - 2:21:am
topbanner

തളിപ്പറമ്പ്: റോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഗുണനിലവാര പരിശോധനാ ലാബുകള്‍ സ്ഥാപിച്ചു തുടങ്ങി

suvitha
തളിപ്പറമ്പ്: റോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഗുണനിലവാര പരിശോധനാ ലാബുകള്‍ സ്ഥാപിച്ചു തുടങ്ങി

തളിപ്പറമ്പ്: റോഡ് നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര പരിശോധനാ ലാബുകളുടെ നിർമ്മാണ് തുടങ്ങി. കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത ചുണ്ടപ്പറമ്പ്-പൂപ്പറമ്പ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയോട് അനുബന്ധിച്ചാണ് ആദ്യത്തെ ഗുണനിലവാര പരിശോധനാ ശാല സ്ഥാപിക്കുന്നത്. രണ്ട് കോടിക്ക് മുകളില്‍ അടങ്കല്‍ തുകയുള്ള പ്രവൃത്തികള്‍ക്കാണ് കേരളാ പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി മാന്വല്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.

നിര്‍മ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ പരിശോധനാശാലകളില്‍ സ്ഥാപിക്കും. പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റോഡിനോട് ചേര്‍ന്നാണ് ഇവ സ്ഥാപിക്കുക. 2017 മെയ് മാസത്തില്‍ തളിപ്പറമ്പ് റോഡ്‌സ് സബ്ഡിവിഷന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണവും ഗുണനിലവാരവും എന്ന വിഷയത്തില്‍ കരാറുകാരേയും എഞ്ചിനീയര്‍മാരേയും പങ്കെടുപ്പിച്ച് നടത്തിയ ശില്‍പശാലയുടെ തുടര്‍ച്ചയായി റോഡ് നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിന്റെ തുടര്‍ച്ചയാണ് ലാബുകള്‍.

പൊതുമരാമത്ത് മാന്വല്‍ നിഷ്‌ക്കര്‍ഷിക്കുന്നത് പ്രകാരം പ്രവൃത്തിയുടെ മേല്‍നോട്ടത്തിനായി കരാറുകാരന്‍ തന്നെ ഒരു എഞ്ചിനീയറംഗ് ബിരുദധാരിയെ നിയമിച്ചിട്ടുണ്ട്. കരാറുകാരന്‍ നിയമിക്കുന്ന എഞ്ചിനീയര്‍മാര്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാതല ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ പരിശീലനവും നല്‍കും. റോഡ് നിര്‍മ്മാണ പദ്ധതികളുടെ നിര്‍വ്വഹണം സുതാര്യമാക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പദ്ധതി നടക്കുന്ന പ്രദേശങ്ങളില്‍ റോഡ് വികസന കമ്മറ്റികളും രൂപീകരിച്ചുവരുന്നുണ്ട്. ഈ കമ്മറ്റികളുടെ സഹായത്തോടെ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകിട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. അഞ്ചര മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങ് ചെയ്യുമ്പോള്‍ കുറഞ്ഞത് 10 മീറ്റര്‍ സ്ഥലം ആവശ്യമാണ്.

English summary
Quality test labs were established to ensure the quality of road construction
topbanner topbanner

More News from this section

Subscribe by Email