Tuesday March 19th, 2019 - 1:30:am
topbanner
topbanner

'പുനർവായനകൾ' പുസ്തകം പ്രകാശനം ചെയ്‌തു

fasila
'പുനർവായനകൾ' പുസ്തകം പ്രകാശനം ചെയ്‌തു

തിരുവനന്തപുരം: ഡോ.എസ്.രമേഷ്‌കുമാർ രചിച്ച്‌ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുനർവായനകൾ എന്ന പുസ്തകം ഡോ. എസ്.വി.വേണുഗോപൻ നായർ കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം മലയാളവിഭാഗം മേധാവി ഡോ.എ.എം.ഉണ്ണികൃഷ്ണന് നൽകി പ്രകാശനം ചെയ്‌തു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ വി ഹാളിൽ നടന്ന പ്രകാശനത്തിൽ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് മലയാളം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.ഷിജു പുസ്തക പരിചയം നടത്തി.

ഗ്രന്ഥകാരൻ ഡോ.എസ്.രമേഷ്‌കുമാർ, നെയ്യാറ്റിൻകര രചന വേലപ്പൻ നായർ എന്നിവർ സംസാരിച്ചു. റിസർച്ച് ഓഫീസർ ഡോ.രാധാമണി സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റൻറ് അപർണ എസ്.കുമാർ നന്ദിയും പറഞ്ഞു.60 രൂപ വിലയുള്ള പുസ്‌തകം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.

Viral News

English summary
'Punarvayanakal' book released
topbanner

More News from this section

Subscribe by Email