Wednesday September 26th, 2018 - 8:17:pm
topbanner

ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ടെക്‌നോപാർക്കിൽ പ്രതിധ്വനി മലയാളം പള്ളിക്കൂടത്തിന്റെ കാളവണ്ടിയാത്ര

NewsDesk
ഐ ടി ജീവനക്കാരുടെ കുട്ടികൾക്കായി ടെക്‌നോപാർക്കിൽ പ്രതിധ്വനി മലയാളം പള്ളിക്കൂടത്തിന്റെ  കാളവണ്ടിയാത്ര

ടെക്‌നോപാർക്കിൽ പ്രതിധ്വനി-മലയാളം പള്ളിക്കൂടത്തിന്റെ കാളവണ്ടിയാത്ര ശനിയാഴ്ച രാവിലെ നടന്നു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ വി കെ പ്രശാന്ത് കാളവണ്ടി യാത്ര ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു.

കവി മധുസൂദനൻ നായർ കാളവണ്ടിയെപ്പറ്റിയും അത് എങ്ങനെ ജനങ്ങളെ സേവിച്ചിരുന്നു എന്നും കാളവണ്ടിയുടെ ഭാഗങ്ങളും അത് സംരക്ഷിക്കുന്നതിനെ പറ്റിയും വിശദീകരിച്ചു. കാളവണ്ടിക്ക് നമ്മുടെ കാർഷിക സംസ്കാരത്തിലുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിചും അദ്ദേഹം പറഞ്ഞു.

കേരളീയ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും അടിസ്ഥാനപ്പെടുത്തി, കവി വി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ നടന്നുവരുന്ന മലയാളം പള്ളിക്കൂടം അഞ്ചാം വയസിലേക്കും പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്‌നോപാർക്കിൽ രണ്ടാം വർഷത്തിലേക്കും കടക്കുന്നതിന്റെ ഭാഗമായിട്ടാണ് കാളവണ്ടിയാത്ര സംഘടിപ്പിച്ചത്.Prathidhwani Technopark

ഐ ടി ജീവനക്കാരുടെ കുട്ടികൾ പങ്കെടുക്കുന്ന കാളവണ്ടിയാത്രയിലൂടെ ടെക്നോളജിയുടെ ആദിരൂപങ്ങളെയും കേരളീയ സംസ്കാരത്തിന്റെ നാൾവഴികളെയും കുട്ടികളെ അനുഭവത്തിൽ പരിചയപ്പെടുത്തുകയായിരുന്നു ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ ലക്‌ഷ്യം. മലയാളം പള്ളിക്കൂടം മാർഗദർശി ജെസ്സി നാരായണൻ, പ്രതിധ്വനി മലയാളം പള്ളിക്കൂടം കൺവീനർ സതീഷ് കുമാർ, പ്രതിധ്വനി സെക്രട്ടറി രാജീവ്‌ കൃഷ്ണൻ, പ്രസിഡന്റ്‌ വിനീത് ചന്ദ്രൻ, ഗോപി നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കവി വി.മധുസൂദനൻ നായർ ഈണം നൽകി, പരിശീലിപ്പിച്ച ഒ.എൻ.വി. യുടെ 'ഒരു കാളവണ്ടിക്കാരന്റെ പാട്ട്' എന്ന കവിത ആലപിച്ചുകൊണ്ടായിരുന്നു കുട്ടികൾ കാളവണ്ടിയിൽ യാത്ര ചെയ്തത്. ടെക്‌നോപാർക്ക് പാർക്ക്‌ സെന്ററിൽ നിന്നും ആരംഭിച്ച കാളവണ്ടി യാത്ര തേജസ്വിനി -ഭവാനി കറങ്ങി പാർക്‌ സെന്ററിൽ സമാപിച്ചു.Prathidhwani_Technopark

6 തവണ ആയി നൂറോളം കുട്ടികൾ കാളവണ്ടി യാത്രയിൽ പങ്കെടുത്തു. കുട്ടികൾ തന്നെ കാളകൾക്ക് പുല്ലും വൈക്കോലും നൽകി. തിരുവനന്തപുരം നഗരാതിർത്ഥിക്കുള്ളിലെ ഏക കാളവണ്ടിക്കാരനായ വലിയവിള സ്വദേശി ബാബുവിനെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ അണ് പ്രതിധ്വനി-മലയാളം പള്ളിക്കൂടം പ്രവർത്തിക്കുന്നത്.Prathidhwani_Technopark

Read more topics: Prathidhwani, Technopark,
English summary
Prathidhwani Technopark malayalam pallikkoodam kalavandi yathra
topbanner

More News from this section

Subscribe by Email