Wednesday November 14th, 2018 - 9:05:pm
topbanner

പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയി; പ്ലസ് ടുക്കാരൻ കള്ളനായി

fasila
പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയി; പ്ലസ് ടുക്കാരൻ കള്ളനായി

പെരുമ്പാവൂര്‍: പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ പ്ലസ് ടുക്കാരനെ കളളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ പൊക്കി പൊലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച്ച പോഞ്ഞാശ്ശേരിയിലാണ് സംഭവം. രാവിലെ പത്തരയോടെയാണ് സംഭവം. പട്ടിപ്പാറയില്‍ നിന്നുളള പ്ലസ് ടുക്കാരന്‍ കാമുകനാണ് ഈ ദുരവസ്ഥ.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ ശ്രമിച്ചതാണ് നാട്ടുകാരുടെ കൈക്ക് പണിയുണ്ടാക്കിയത്. അയല്‍വാസികളില്‍ നിന്നും രക്ഷപ്പെടാനായി പര്‍ദ്ദ ധരിച്ച് കൂട്ടുകാരന്റെ ബൈക്കിലെത്തിയ യുവാവിനെക്കണ്ട് അയല്‍വാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെ അഭിവാദ്യം ചെയ്തു.

എന്നാല്‍ വേഷം ധരിച്ചെങ്കിലും ശബ്ദത്തില്‍ മാറ്റം വരുത്താന്‍ കാമുകന്‍ മറന്നുപോയതോടെ കാര്യം കൈയ്യില്‍ നിന്നും പോവുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകന്‍ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോഞ്ഞാശ്ശേരിയില്‍ വച്ച് ആളുകള്‍ കാമുകനെ പിടികൂടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസ് ഇയാളെ പൊക്കി ജീപ്പിലിട്ട് കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്.

കുട്ടികളെ പര്‍ദ്ദയിട്ട് തട്ടിക്കൊണ്ടു പോകുന്ന സംഘമുണ്ടെന്ന നേരത്തെ മുതലുളള നാട്ടുകാരുടെ സംശയമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്ന് പിന്നീട് എല്ലാവരും തിരിച്ചറിഞ്ഞെങ്കിലും കാമുകന് ശക്തമായ താക്കീതും മാതാപിതാക്കള്‍ക്ക് ഉപദേശവും നല്‍കി പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

Read more topics: Perumbavoor, Plus two, Student
English summary
The Plus two Student Wearing the hijab
topbanner

More News from this section

Subscribe by Email