topbanner
Tuesday December 12th, 2017 - 5:53:pm
topbanner
topbanner

പിണറായി ഭരണം കൊലയാളി ഭരണം: കെ.സോമൻ

suvitha
പിണറായി ഭരണം കൊലയാളി ഭരണം: കെ.സോമൻ

ആലപ്പുഴ: പിണറായി വിജയന്റെ ഭരണം കൊലയാളി ഭരണമാണെന്ന് കെ.സോമൻ. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതും ടിപി ശ്രീനിവാസൻ ആക്രമിക്കപെട്ടതും മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും തുടർച്ചയായ ദളിത് പീഡനവും, ഭരണകക്ഷിയിൽപെട്ടവർ പോലും ആക്രമണത്തിന് ഇരയാകുന്നതും എല്ലാം ഇതാണ് വെളിവാക്കുന്നത്. കൊലക്കേസ് പ്രതി ഭരിക്കുന്ന നാട്ടിൽ സി.പി.എമ്മിനല്ലാതെ മറ്റൊരു പാർട്ടിക്കും പ്രവർത്തന സ്വാതന്ത്ര്യമില്ല. സി.പി.എം ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന പോലീസിൽ ബി.ജെ.പി.ക്ക് വിശ്വാസം നഷ്ട്ടപെട്ടിരിക്കുകയാണ്.

ഇതിന് വിരാമമിട്ടില്ലെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും കെ. സോമൻ പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് ബസ്തി കാര്യവാഹ് ശ്രീ എസ്.എൽ.രാജേഷിനെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് നടത്തിയ ഹർത്താൽ പ്രതിക്ഷേധ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വഹിന്ദു പരിഷത് ജില്ലാ പ്രസിഡന്റ് ആർ. രുദ്രൻ പ്രതിക്ഷേധയോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു. 

ആർ.എസ്.എസ്. താലൂക് സംഘചാലക് സഹദേവൻ, ബി.ജെ.പി. സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. രൺജീത് ശ്രീനിവാസ്, ആർ. ഉണ്ണികൃഷ്ണൻ, ബി.എം.എസ് ജില്ലാ ഭാരവാഹി അനിയൻ സാമിച്ചിറ, ഗോപകുമാർ, ബി.ജെ.പി. മണ്ഡലം ഭാരവാഹികളായ രഞ്ചൻ പൊന്നാട്, ആർ. കണ്ണൻ, ജി. മോഹനൻ, ആർ.എസ്.എസ് താലൂക് ഭാരവാഹികളായ പ്രദീപ്, കെ.എച്ച്.രാജീവ്, ഉത്തമൻ, ഹിന്ദു ഐക്യവേദി താലൂക് സെക്രട്ടറി ഉദയകുമാർ, മത്സ്യ പ്രവർത്തകസംഘം ഭാരവാഹി പി.സി.കാർത്തികേയൻ,എ.ഡി.പ്രസാദ് കുമാർ, മധു നായർ, അനിൽ കുമാർ, രാജു, പദ്മകുമാർ എന്നിവരും സംസാരിച്ചു.

English summary
Pinarayi rule killer rule: k soman
topbanner topbanner

More News from this section

Subscribe by Email