Tuesday November 20th, 2018 - 1:59:pm
topbanner

ഖജനാവ് കാലിയായിട്ടും കൊലയാളികളെ രക്ഷിക്കാന്‍ പിണറായി ലക്ഷങ്ങള്‍ ഒഴുക്കുന്നു: സതീശന്‍ പാച്ചേനി

jithin
ഖജനാവ് കാലിയായിട്ടും കൊലയാളികളെ രക്ഷിക്കാന്‍ പിണറായി ലക്ഷങ്ങള്‍ ഒഴുക്കുന്നു:  സതീശന്‍ പാച്ചേനി

മാഹി: ഖജനാവ് കാലിയെന്ന് വിലപിക്കുന്ന പിണറായി കൊലയാളികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ഒഴുക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള സി.പി.എം ഗൂഢശ്രമത്തിന്റെ ഫലമാണ് ശുഹൈബ് വധം. സി.പി.എം നേതൃതലത്തില്‍ തന്നെ ആവിഷ്‌കരിച്ച ഗൂഢപദ്ധതിയാണിത്.

രാജ്യത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ അതിനെ നേരിടാന്‍ കെല്‍പ്പുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഏറ്റവും ശക്തമായി മുമ്പോട്ട് പോവേണ്ട കാലഘട്ടമാണിത്. എന്നാല്‍ കോണ്‍ഗ്രസിനെ അക്രമ - കൊലപാതക രാഷ്ട്രീയത്തിലൂടെ തകര്‍ക്കാനാണ് സി പി എം ശ്രമിക്കുന്നത്. അത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ ഇന്നത്തെ പര്യടനം മാഹിപ്പാലത്തിന് സമീപം ആരംഭിച്ചപ്പോള്‍ പ്രസംഗിക്കുകയായിരുന്നു പാച്ചേനി.

ഇന്ന് രാവിലെ മാഹി പാലത്തിനടുത്ത് ആരംഭിച്ച പര്യടന പരിപാടി ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു.വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, സജീവ് മാറോളി, വി.എന്‍.ജയരാജ്, അഡ്വ.സി.ടി സജിത്ത്, കെ.പി.സാജു, വി.സുരേന്ദ്രന്‍ മാസ്റ്റര്‍, പി.സി.ആര്‍ റസാഖ്, കെ.സി.മുഹമ്മദ് ഫൈസല്‍, രജിത്ത് നാറാത്ത്, സുരേഷ് ബാബു എളയാവൂര്‍, വി.വി.പുരുഷോത്തമന്‍, വി.സി പ്രസാദ്, കെ.കെ.ഷര്‍മിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Even though the treasury is empty, Pinarayi will float to save the murderers
topbanner

More News from this section

Subscribe by Email