Saturday September 22nd, 2018 - 10:59:am
topbanner

പെട്രോൾ, ഡീസൽ വില വർദ്ധന;ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോണ്ഗ്രസ് കണ്ണൂരിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു

Renjini
പെട്രോൾ, ഡീസൽ വില വർദ്ധന;ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോണ്ഗ്രസ് കണ്ണൂരിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു

കണ്ണൂർ:പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ ഓൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോണ്ഗ്രസ് കണ്ണൂരിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. ഡി.സി.സി.പ്രസിഡണ്ട് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില 80 കടന്നു. മുന്‍പ് ഇതുപോലെ ഇന്ധനവില 80 കടന്നിരുന്നു.

അതില്‍നിന്നും ആശ്വാസമായി വിലയില്‍ കുറവ് ഉണ്ടായതാണ്.ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉംമാണ്.

Read more topics: Petrol, and, diesel, prices, increase
English summary
Petrol and diesel prices increase
topbanner

More News from this section

Subscribe by Email