Thursday November 15th, 2018 - 5:43:am
topbanner

സിഗരറ്റിനെച്ചൊല്ലി തർക്കം: കടയുടമയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച കേസില്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍

NewsDesk
സിഗരറ്റിനെച്ചൊല്ലി തർക്കം: കടയുടമയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച കേസില്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍

കോട്ടയം: സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച കേസില്‍ ക്രിമിനല്‍ക്കേസ് പ്രതി അറസ്റ്റില്‍. മെഡിക്കല്‍ കോളേജിനു സമീപം ആര്‍പ്പൂക്കര വില്ലൂന്നി ചൂരക്കാവ് ഉടുമ്പനാട് വിശാഖിനെ(24) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചൂരക്കാവ് ക്ഷേത്രത്തിനു സമീപത്തെ കടയുടമ തോമസിനു നേരെയാണ് കഴിഞ്ഞ ദിവസം വൈശാഖ് കുരുമുളക് സ്്രേപ പ്രയോഗിച്ചത്.

അടിപിടിയും അക്രമവും അടക്കം നിരവധിക്കേസുകളില്‍ പ്രതിയായ വൈശാഖ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തോമസിന്റെ കടയിലെത്തി സിഗരറ്റ് ആവശ്യപ്പെട്ടു. വൈശാഖ് ആവശ്യപ്പെട്ട സിഗരറ്റ് കടയില്‍ ഇല്ലാതെ വന്നതോടെ ഇത് തീര്‍ന്നതായി തോമസ് പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന വൈശാഖ് കടയിലുണ്ടായിരുന്ന സാധനങ്ങള്‍ തട്ടിക്കളഞ്ഞു. ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്നു അരയില്‍ കരുതിയിരുന്ന കുരുമുളക് സ്്രേപ വൈശാഖ് തോമസിന്റെ മുഖത്തേയ്ക്ക് പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് തോമസ് ബഹളം വച്ചതോടെ വൈശാഖ് സംഭവ സ്ഥലത്തു നിന്നും അതിവേഗം ബൈക്കില്‍ കയറി രക്ഷപെട്ടു.

മെഡിക്കല്‍ കോള്ജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ തോമസ് പിന്നീട്, ഗാന്ധിനഗര്‍ എസ്ഐ അനൂപ് ജോസിനു പരാതി നല്‍കി. തുടര്‍ന്നുഎഎസ്ഐമാരായ സജിമോന്‍, അനില്‍കുമാര്‍, സിപിഒമാരായ അജിത്, ഹരിഹരന്‍, ഷോബി എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

English summary
kottayam Pepper spray against the shop owner: criminal arrested
topbanner

More News from this section

Subscribe by Email