Monday November 19th, 2018 - 6:29:am
topbanner

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട‌് പെരുങ്കളിയാട്ടം : ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടു

princy
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട‌്  പെരുങ്കളിയാട്ടം :  ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടു

പയ്യന്നൂർ:പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട‌് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2019 ഫെബ്രുവരി 4 മുതൽ 7 വരെ നടക്കും.

Payyanur-Poonthuruthy-Muchilot-Perunkaliyattam

പെരുങ്കളിയാട്ടത്തിനെത്തുന്ന പതിനായിരങ്ങൾക്ക‌് നൽകുന്ന അന്നദാനത്തിൽ ചേർക്കുന്നതിനുള്ള പച്ചക്കറികൾ ജൈവ പച്ചക്കറിയിലൂടെ ഒരുക്കാനുള്ള ശ്രമത്തിലാണ‌് സംഘാടകർ. ക്ഷേത്ര പരിധിയിലെ അഞ്ച‌് കേന്ദ്രങ്ങളിലായി എട്ട‌് ഏക്കർ പ്രദേശത്താണ‌് ഇതിനായി ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത‌്.

Payyanur-Poonthuruthy-Muchilot-Perunkaliyattam

തെക്കെ ബസാറിൽ പയ്യന്നൂർ സർവ്വീസ‌് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിത്ത‌് നടീൽ ടി വി രാജേഷ‌് എംഎൽഎ ഉദ‌്ഘാടനം ചെയ്തു. എച്ച‌് എൽ ഹരിഹര അയ്യർ അധ്യക്ഷനായി.

Payyanur-Poonthuruthy-Muchilot-Perunkaliyattam

നഗരസഭ ചെയ‌ർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായി. വി നന്ദകുമാർ, പി പ്രീത, ടി വി രജിത, പി എ സന്തോഷ്, പി തമ്പാൻ, പി മോഹനൻ, പി എം വിജയകുമാർ, വി വി അശോകൻ എന്നിവർ സംസാരിച്ചു. ടി വി രവീന്ദ്രൻ സ്വാഗതവും കെ ഹരിദാസൻ നന്ദിയും പറഞ്ഞു.

English summary
Payyanur Poonthuruthy Muchilot Perunkaliyattam sown organic vegetable crops were done
topbanner

More News from this section

Subscribe by Email