പത്തനംതിട്ട: ഡോളര്‍ മാറാന്‍ സ്വകാര്യ സ്ഥാപനത്തില്‍ എത്തിയ വിദേശികള്‍ പണാപഹരണം നടത്തിയതായി പരാതി. അടൂരിലെ മേക്ക് യുവര്‍ ഓണ്‍ ട്രിപ്സ് ഡോട്ട് കോം എന്ന സ്ഥാപനത്തില്‍ നിന്ന് പണം അപഹരിച്ചതായി സ്ഥാപനം ഉടമ പത്തനാപുരം സ്വദേശി ലിജോ നല്കിയ പരാതിയിലാണ് അടൂര്‍ പൊലിസ് കേസെടുത്തത്.
വിദേശികളായ പുരുഷനും വനിതയും സ്ഥാപനത്തിലെത്തി ഡോളര്‍ മാറ്റി പണമാക്കുകയും തുടര്‍ന്ന് നൂറിന്റെ രണ്ട് ഡോളര്‍ അമ്പത് ഡോളറിന്റെ വീതം ചില്ലറ ആവശ്യപ്പെട്ടു. ചില്ലറ ഇല്ലെന്ന് ഉടമ അറിയിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ വിദേശികള്‍ പണം മേശയുടെ വലിപ്പില്‍ ഉണ്ടെന്ന് പറഞ്ഞ് മേശവലിപ്പ് പരിശോധിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ജീവനക്കാര്‍ ഡോളര്‍ എണ്ണി നോക്കിയപ്പോള്‍ 2900 ഡോളര്‍ (ഏകദേശം 1,90,000 രൂപ) കുറവുള്ളതായി കണ്ടതായും പരാതിയില്‍ പറയുന്നു.
അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു
അശ്ലീല ചിത്രം കാണുന്നവരെ കുടുക്കാന്‍ വെബ്സൈറ്റ് വരുന്നു
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടി ദിലീപ്